ഇന്നലയുടെ പൂവ്... (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

ഇന്നലെയൊരു
ഗിരിഗോപുരത്തിനു
മുകളിലായി പ്രതീക്ഷയുടെ
പൂവിരിഞ്ഞു..
ഇതളുകൾ
അധികമില്ലാത്ത
നിറമേതെന്ന്
തിരിച്ചറിയാത്തൊരു പൂവ്.

Advertisment

പ്രതികാരത്തിന്റെ
നിറമായിരുന്നോ?
പ്രതീക്ഷയുടെ
നിറമായിരുന്നോ?
പ്രതിരോധത്തിന്റെ
നിറമായിരുന്നോ?
നാളെയുടെ നിറമായിരുന്നോ?
ഇന്നലെയുടെ,
ഇന്നിന്റെ നിറമായിരുന്നോ?

ആരോടും പറയാതെ
ആരാരും കാണാതെ
പതിയെ വിരിഞ്ഞുയുയർന്നു നിന്നു.
ഓരോ നിമിഷത്തിലും
അടർത്തിയെറിയും
വിരലുകൾ പൂവും കണ്ടിരുന്നു..
ഹൃദയത്തിലും ചിന്തയിലും.

വലിഞ്ഞു മുറുകുന്ന
വേദനയോടെ
നീറിനീറി എരിയുന്ന
കനലോടെ
പൊന്നിൻ നിറമുള്ളവൾ
പ്രതീക്ഷയോടെ
വിരിഞ്ഞു പൊന്തി...

Advertisment