നീയും ഞാനും പ്രണയവും (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

പറയാൻ കൊതിക്കുന്ന
വാക്കുകൾക്കിന്ന്
പരിമളമേറെ തോന്നിടുന്നു.
പ്രണയഛായങ്ങൾ ഇളം തെന്നലിൽ
പടർന്നലിയുന്നീ നിശയിൽ.
മകരമഞ്ഞിന്റെ മധുരമൂറുന്ന കുളിരും,
പ്രണയമായിപൂക്കുന്നു.

Advertisment

നിന്നിലെയെന്നിലേക്ക് ചൊരിയുന്ന
സുഗന്ധമാണിന്നെന്റെലോകം.
നീവരയ്ക്കും മുഖചിത്രങ്ങളിലെ
ഛായങ്ങളും ഞാൻ മാത്രം.
എന്നെ കാതോർത്തപ്രണയപല്ലവിയും നീയെ സഖി.

പാടാൻമറന്ന അനുപല്ലവിയിന്നെന്റെ
പ്രണയകഥയുടെയൊടുവിൽ ഞാൻ
രചിക്കും,നിനക്കൊപ്പം ആലപിക്കും.
നിശയിൽവിടരും പുഷ്പമായി...
പൂനിലാവിന്റെ പുഞ്ചിരിയായി..
കോടമഞ്ഞിന്റെ കുളിരായി..
നീയും ഞാനും പ്രണയവും
അനന്തകാലം സഞ്ചരിക്കും.

Advertisment