ആ വഴികൾക്കിരുവശവും (കവിത)

author-image
nidheesh kumar
New Update

publive-image

ആ വഴികൾക്കപ്പുറമങ്ങേയറ്റമൊരു
വളവിലാ വീട്ടിൽ നീയുണ്ടെന്നറിയാം..

ഈ വഴികൾക്കിപ്പുറമിങ്ങേയറ്റമൊരിടത്ത്
ഞാനുള്ളതും നിനക്കറിയാം..

പരസ്പരമൊരു വാക്കുപോലുമില്ലെങ്കിലും
പലയിടങ്ങളിലും നമ്മൾ കണ്ടു മുട്ടുന്നുണ്ടാവാം..

Advertisment

ഒരു പുഞ്ചിരി മാത്രമൊരു മറുപടിയായൊതുക്കി
തിരിഞ്ഞു നോക്കാതെ നാമകന്നു പോകുന്നുണ്ടാകാം..

കണ്ണുകൊണ്ടുപോലുമൊരു നോട്ടമെറിയാതെ ഒരേയിടങ്ങളിൽ പരിചയമുള്ള അപരിചിതരായിട്ടുണ്ടാവാം..

ഒരു നിമിഷമൊന്നൊരുമിച്ചു നിന്നിട്ടില്ലയെങ്കിലും
നമുക്കിരുവർക്കും നമ്മെ നന്നായി അറിയുന്നുണ്ടാവാം..

ഇവിടെ പെയ്യുന്ന മഴയും അവിടെ തെളിയുന്ന വെയിലും
രണ്ടിടങ്ങളിലിരുന്ന് ഒരുമിച്ചാസ്വധിക്കുന്നുണ്ടാവാം..

ഞാനറിയാൻ വേണ്ടി മാത്രം പറഞ്ഞ വാക്കുകളും
നീയറിയാൻ വേണ്ടി മാത്രമെഴുതിയ വരികളും ഇന്നുമവിടങ്ങളിൽ കാത്തുകിടപ്പുണ്ടാവാം..

കാത്തിരുപ്പ് മാത്രമാണ് മിച്ചമെന്നറിഞ്ഞുകൊണ്ട്തന്നെ
പല സന്തോഷങ്ങളിലും മനസ്സ് കൊണ്ടിറുകെ പുണരുന്നുണ്ടാവാം..

ഓരോ സങ്കടങ്ങളിലുമൊരു മറുവാക്ക് തിരികെ ചോദിക്കാതെ
നമ്മൾ നമ്മളിലേക്കോടി കയറുന്നുണ്ടാവാം..

വീണുപോയ തിരശീലകളെയെല്ലാം മാറ്റി
വീണ്ടും നമുക്കായൊരു വേദി സൃഷ്ട്ടിക്കുന്നുണ്ടാവാം..

മാഞ്ഞു പോകുന്നതിനെയെല്ലാം മനസ്സിൽ ഇടയ്ക്ക്ക് ചികഞ്ഞു കൊണ്ട്
നടന്നടുത്ത വഴികളറിയുന്നുണ്ടാവാം...

ഓർമ്മകൾക്കോടിയൊളിക്കാനൊരിടമുണ്ടാവാം,,
അവിടെ നമ്മൾ പരസ്പരം കാവലുണ്ടാവാം...

സ്വന്തമാകാതെ തന്നെ സ്വന്തമായിട്ടുണ്ടാവാം..
അതിലേറെയും പരിഭവങ്ങളുണ്ടാവാം..

നമുക്കായൊരു ദിനമുണ്ടാവില്ലെന്നറിഞ്ഞുകൊണ്ട് തന്നെ
ആ ദിനവും പ്രതീക്ഷിച്ചിരുവഴിയേ നോക്കുന്നുണ്ടാവാം..

അതേ!!!
നാമിരുവരും ഒരേ വഴികൾക്കിരുവശവുമുണ്ട്..
ഇനിയും വഴികളവസാനിക്കുന്നില്ലെന്നറിഞ്ഞുകൊണ്ട് തന്നെ.....

-അലീഷ മാഹിൻ

Advertisment