/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
ഇളം തിങ്കൾ
Advertisment
ഇളം തിങ്കൾ ഭംഗിയോടെ
ഉടൽ പറയുമെൻ
ആത്മാവിൻ കഥകളിങ്ങനെ.
കനലിന് ചുറ്റും വസന്തമായിരുന്നു!
ഇളം തെന്നൽ
ഇളം തണുത്തൊരു
തെന്നൽ പാടും
ഉടലഴകിൽ പാറും
ശലഭത്തിൻ കഥകൾ !
ഇളം മധുരം
ഇളം മധുരമുള്ളൊരു
ചുംബനം ചൊല്ലും
കിന്നാരം പാടുമൊരു കുയിലിൻ
നാദത്തിൻ പരിണാമ കഥകൾ!
ഇളം നിലാവ്
ഇളം നിലാവും
ഏറെ കാലമായ്
ചിത്രങ്ങൾ കോറും നിശയുടെ
പ്രണയകഥകൾ പറയുന്നു..
ഇളം നീർ
ഇളം മധുരമുള്ള
തെളിനീരിൻ തെളിയും
നിലാവിൻ ചിത്രമുള്ള
തെന്നലിൻ കഥകൾ..
ഇളം നിശ
ഇളം നിശകൾ മറയും വരെ
പ്രണയത്തിൻ തലങ്ങൾ
മറയാതെ കിടപ്പൂ ..
കഥകൾക്കായ്!
ഇളം മിഴികൾ
അവളുടെ മിഴികൾ
പലപ്പോഴും എനിക്കുവേണ്ടി മാത്രം
പുഞ്ചിരി പടർത്താറുണ്ട്
ഇളം കിനാവ്
ഇളം നീല മിഴികൾ കൊണ്ടവൾ
നിളയുടെ ചൂണ്ടിൽ
നിലാവിന്റെ തണലിൽ
ചുംബനങ്ങൾ നൽകി.