ആത്മഗതങ്ങൾ (കവിത)

author-image
nidheesh kumar
New Update

publive-image

പുഛദൃഷ്ടികൾ
മാഞ്ഞിടും നാൾ വരും
അന്ന് നീ പുഷ്പവൃഷ്ടിതൻ
ചോട്ടിലായ് നിന്നിടും

Advertisment

തോറ്റകാലങ്ങൾ
നോറ്റിരുന്നൊരാ
മാറ്റമെല്ലാമണഞ്ഞിടും

മൂഢസ്വർഗ്ഗത്തിലാണുനിൻ
വാസമെന്നാരു
ചൊല്ലിയെന്നാകിലും

ഗൂഢഹാസം
തിരിച്ചേകി നീ
നിന്റെ കർമ്മത്തിൽ
ഗാഢം മുഴുകണം

ആവില്ല
നിന്നാലെന്നുരുവിട്ട
നാവിന്നുവേണ്ടി നീ
ആകാശമൊന്നാണതിരെന്ന്
കാട്ടികൊടുക്കണം

Advertisment