അഞ്ച് പ്രണയമുഖങ്ങൾ (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

1. രാപകലുകൾ

ലഹരി പെയ്ത
രാപകലുകളിൽ
നനയാതെ
കുട ചൂടിയവൾ നീ.

2. നഷ്ടങ്ങളുടെ കൊട്ടാരം

നഷ്ടങ്ങളുടെ കൊട്ടാരത്തിൽ
ജീവിതം തുടങ്ങുമ്പോഴും
പുഞ്ചിരിയായി നിന്നവൾ നീ.

3. ചുംബനത്തിന്റെ ഗന്ധം

ഞാൻ നൽകും
ചുംബനത്തിൻ
ഗന്ധം പടർത്തിയ
തെന്നലാണ് നീ.

4. മരണ മുഖം

Advertisment

ഏകനായി
മരണ മുഖത്തെ
നോക്കുമ്പോഴും
മുഖം പ്രസന്നമാകുന്നത്
നിന്നിലൂടെ
കാണുന്നതിനാലാവാം!

5. അകന്ന് പോയവർ

ഒപ്പം മരിക്കാൻ
കൊതിച്ചിട്ടും
അകന്ന് പോയൊരു
വസന്തമായിരുന്നു നമ്മൾ.

Advertisment