New Update
വിഷാദം ചുണ്ടുകളെ
വിലക്കെടുത്തപ്പോഴാണവൾ
ചിരിക്കാൻ മറന്നുപോയത്
ഹേമന്തവും വാസന്തവും
ഏതോ വറുതിക്കാലത്തിലവളെ
മറന്നു വെച്ചപ്പോഴാണവൾ
ശിശിരത്തിലെ ശിഖരങ്ങൾ
പോലെ ശുഷ്‌ക്കിച്ചത്
Advertisment
ചായം തേയ്ച്ചു തേയ്ച്ചു ജീവിതം മിനുക്കി എടുത്തതിനൊടുവിലാണ്
നിറങ്ങൾ നിറഞ്ഞ പാലറ്റ് ശൂന്യമായതും
അവൾ നരച്ചുതുടങ്ങിയതും
തീർന്നുപോകുമെന്ന് കരുതി
അൽപ്പാൽപ്പമായി ജീവിതം
നുണഞ്ഞിറക്കുമ്പോഴാണ്
അളന്നെടുത്ത ദൂരങ്ങളിൽ ഒറ്റയാക്കപ്പെട്ടതും അവളുടെ മൗനത്തിനുമേൽ വെള്ള പുതപ്പിച്ചതും.