nidheesh kumar
Updated On
New Update
/sathyam/media/post_attachments/tI9lQ4vYOFbdDJc1V0NX.jpg)
ആദ്യമായ് പെയ്ത
മഴയിലവസാനമായി
മിഴിനീർ കണങ്ങളൊഴുക്കി ഞാൻ.
മഴയുടെ കുളിരുള്ള സംഗീതവും,
തഴുകും തെന്നലും കാതിലായി
ചേർന്നോഴുകി.
Advertisment
വിരഹിണിയാം
എന്നുടെയുടലാദ്യമായ് കുതിർന്നതും,
പ്രണയമധുരവുമായി
ആദ്യമായ് പ്രിയനവൻ വന്നതിൽ
ഹൃത്തിലായിയൊരു
തൂവൽ സ്പർശം.
നീ വരും മാത്രായിൽ
നിന്നിലെ ചിറകിലേറി
പാറുവാൻ കൊതിക്കും കാലം കടന്നു.
വെന്തുതീരുമെന്നറിഞ്ഞിട്ടും
തഴുകി തലോടിയെന്നെ
നിന്നിലായ് ചേർത്തു.
മണൽതരിയാം
എന്നുടെ പ്രണയമതിനായി
നീയൊരു മഴയായി പെയ്തു...
നീയൊരു ഇളം കുളിരുള്ള തെന്നൽ,
എന്റെ പ്രാണൻ!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us