/sathyam/media/post_attachments/BKEe9Ldn4D9iiTtioZ75.jpg)
പാലാ:സൈബര്‍ കേസ് കുറ്റവാളിക്കുവേണ്ടി തിരുവോണ നാളില്‍ മാണി സി കാപ്പന്‍ പ്രഖ്യാപിച്ച ഉണ്ണാവ്രത സമരം വിവാദത്തില്‍. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ രാഷ്ട്രീയ, മത നേതാക്കളെ അധിക്ഷേപിക്കുന്ന വിവിധ ഫേസ്ബുക്ക് പേജുകളുടെ അഡ്മിനെതിരെ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എയുടെ ഉപവാസം. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ ഉറ്റ ബന്ധുവിനെതിരെ കേരള കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫന്‍ ജോര്‍ജാണ് പോലീസില്‍ പരാതി നല്‍കിയത്.
ജോസ് കെ മാണി, തോമസ് ചാഴികാടന്‍ എംപി എന്നിവരെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്ന വിധം 'പാലാക്കാരന്‍ ചേട്ടന്‍' ഉള്‍പ്പെടെയുള്ള ഫേസ്ബുക്ക് പേജുകള്‍ വഴി നടത്തിയ അധിക്ഷേപങ്ങളാണ് പരാതിയില്‍ പ്രധാനമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും പാലാ രൂപതയേയും ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെയും അധിക്ഷേപിക്കുന്ന വിധം ഈ പ്രൊഫൈലുകളില്‍ വന്ന പോസ്റ്റുകളും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
/sathyam/media/post_attachments/CnkOKiyuvNZRnn7nuveV.jpg)
ഇതുപ്രകാരം പാലാ സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെതിരെയാണ് മാണി സി കാപ്പന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം തന്നെ ഇതേ ഫേസ്ബുക്ക് പേജുകള്‍ വഴി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയ പാലാ മെഡിസിറ്റിക്കെതിരെയും രൂപതക്കെതിരെയും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിനെതിരെയും ആക്ഷേപകരമായ പ്രചരണങ്ങള്‍ നടന്നിരുന്നു. രൂപതാ അധികാരികള്‍ക്ക് ഇതില്‍ പ്രതിഷേധവും ഉണ്ടായിരുന്നു.
മെഡിസിറ്റി ആശുപത്രിക്കായി വിശ്വാസികള്‍ക്കിടയില്‍ നടത്തിയ ഓഹരി നിക്ഷേപ സമാഹരണ പരിപാടിക്കെതിരെയായിരുന്നു ആക്ഷേപം.
അത്തരം ചെയ്തികള്‍ക്കെതിരായ പോലീസ് നടപടിക്കെതിരെ എംഎല്‍എ തന്നെ സമരത്തിനിറങ്ങിയത് യുഡിഎഫിനുള്ളില്‍ തന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്‍റെ ഫോട്ടോ വച്ച് അധിക്ഷേപകരമായ പോസ്റ്റ് പുറത്തിറക്കിയ വ്യക്തിക്കെതിരായ പോലീസ് നടപടി തടയാന്‍ എംഎല്‍എ പരസ്യമായി ഇടപെട്ടതില്‍ വലിയൊരു വിഭാഗം വിശ്വാസികള്‍ക്കും പ്രതിഷേധമുണ്ട്.
ജോസ് കെ മാണിക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും അതിനു മുമ്പും നടന്ന വ്യാജ പ്രചരണങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ വഴി നിരവധി വ്യാജ പ്രൊഫൈലുകളും പേജുകളും സൃഷ്ടിച്ചിരുന്നു. എറണാകുളത്തും വിദേശത്തുമായി നിയന്ത്രിക്കുന്നവയായിരുന്നു ഇതില്‍ പല പേജുകളും.
എന്നാല്‍ ജോസ് കെ മാണിക്കെതിരെ തിരിയുന്നതിന് മുന്‍പ് ഈ പ്രൊഫൈലുകളില്‍ പലതിലും പാലാ രൂപതയ്ക്കെതിരായ പ്രചരണങ്ങളായിരുന്നു വ്യാപകമായിരുന്നത്. മാണി സി കാപ്പന്‍ ജോസ് കെ മാണിയെയാണ് ലക്ഷ്യം വച്ചതെങ്കിലും ഓണനാളില്‍ പരസ്യമായി സമരം പ്രഖ്യാപിച്ചതോടെ അത് ചെന്നുകൊണ്ടത് പാലാ രൂപതക്കെതിരെകൂടിയായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്നും കോണ്‍ഗ്രസും യുഡിഎഫും പിന്‍മാറാനാണ് സാധ്യത. കെപിസിസി വിഷയത്തില്‍ ഡിസിസിയോട് വിശദീകരണം ആരായും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us