/sathyam/media/post_attachments/8P2UC346rV95Ew3syeXt.jpg)
കോഴിക്കോട്: ആറുമാസത്തിനകം പാര്‍ട്ടി ഇന്നു കാണുന്ന കോണ്‍ഗ്രസാകില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് കെപിസിസി അധ്യക്ഷന്റെ ഉറപ്പ്. എല്ലാകാര്യത്തിലും മാറ്റം വരുത്തുന്ന പാര്‍ട്ടി സെമി കേഡര്‍ സംവീധനത്തിലേക്ക് മാറുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് കോഡര്‍മാരെ നിയോഗിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ പ്രധാനം അച്ചടക്കമാണ്. ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ കമ്മീഷന്‍ എന്ന പേരില്‍ അച്ചടക്ക സമിതി വരും. അഞ്ചംഗങ്ങളാകും കണ്‍ട്രോള്‍ കമ്മീഷനില്‍ ഉണ്ടാകുക.
നേതാക്കളുടെയും പ്രവര്‍ത്തകരുടെയും എല്ലാ കാര്യങ്ങളും ഈ സമിതി പരിശോധിക്കും. അച്ചടക്കമില്ലായ്മ ഗൗരവതരമായ കുറ്റമായി തന്നെ കാണും. നടപിടിയുമുണ്ടാകും.
കെപിസിസി തലത്തിലും സമിതിയുണ്ടാകും. ഓരോ ജില്ലയിലും 2500 കേഡര്‍മാരെ വീതം തിരഞ്ഞെടുക്കും. കേഡര്‍മാര്‍ക്ക് ബൂത്തുകള്‍ അനുവദിച്ചു നല്‍കുമെന്നും ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. മൂന്ന് വര്‍ഷക്കാലത്തേക്കാണ് ആദ്യം കേഡര്‍മാരെ നിയോഗിക്കുക.
1000 പേര്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും 15,00 പേര്‍ ഐഎന്‍ടിയുസിയില്‍ നിന്നുമാകും കേഡര്‍മാരാകുക. എങ്ങനെയാണ് താഴേത്തട്ടില്‍ പ്രവര്‍ത്തിക്കേണ്ടെതെന്ന് കൃത്യമായി ഇവര്‍ക്ക് പരിശീലനം നല്‍കും. കേഡര്‍മാര്‍ക്ക് ബൂത്തുകള്‍ നിശ്ചയിച്ച് നല്‍കും.
കേഡര്‍മാരെ നിയന്ത്രിക്കാന്‍ ഡിസിസി തലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒരു സംഘമുണ്ടാകും. പ്രാദേശിക വിഷയങ്ങളിലടക്കം പ്രവര്‍ത്തനം ഈ സമിതി തീരുമാനിക്കും. എല്ല വിഷയത്തിലും ഇടപെടാന്‍ കേഡര്‍മാരെ പ്രാപ്തരാക്കും.
നിലവിലെ കെഎസ്യു, യൂത്ത്‌കോണ്‍ഗ്രസ് അംഗത്വവിതരണവും തെരഞ്ഞെടുപ്പും പരിഹാസ്യമാണ്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഏറ്റെടുക്കാന്‍ കെപിസിസി തയാറാണെന്ന് എഐസിസിയെ അറിയിക്കും. 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങണമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിനും സാധ്യതയെന്നും സുധാകരന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us