അനുയായികളില്ലാത്ത അനില്‍കുമാര്‍ പറഞ്ഞ വാക്കുകള്‍ പൊറുക്കാനാകില്ലെന്ന സുധാകരന്‍റെ ഉറച്ച നിലപാട് കെ.പി അനില്‍കുമാറിന് പുറത്തേയ്ക്ക് വഴിയൊരുക്കി. 6 മാസത്തിനകം പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നത പദവിയെന്ന് ഉറപ്പ് കിട്ടിയതോടെ സിപിഎം പ്രവേശനം !

New Update

publive-image

തിരുവനന്തപുരം: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിന്‍റെ സിപിഎം പ്രവേശനം ഉപാധികളോടെയെന്ന് സൂചന. നിരുപാധികമാണ് സിപിഎമ്മില്‍ ചേര്‍ന്നതെന്നാണ് അനില്‍കുമാര്‍ തന്നെ പ്രതികരിച്ചതെങ്കിലും 6 മാസത്തിനകം ഒരു പൊതുമേഖലാ സ്ഥാപനത്തിന്‍റെ തലപ്പത്ത് അനില്‍കുമാറിന് നിയമനം ലഭിച്ചേക്കുമെന്നാണ് സൂചന.

Advertisment

ഇക്കാര്യത്തില്‍ സിപിഎം നേതൃത്വവുമായി അനില്‍കുമാര്‍ നേരത്തേ ധാരണയിലെത്തിയിരുന്നു. തിരിച്ചെടുത്തില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന സൂചന അനില്‍കുമാര്‍ ചില കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളൊക്കെ പെട്ടിപിടുത്തക്കാരും മറ്റു ചില 'ജോലികള്‍' ചെയ്യുന്നവരുമാണെന്ന അനില്‍കുമാറിന്‍റെ പ്രതികരണത്തിന് മാപ്പ് നല്‍കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തയ്യാറായില്ല. അനില്‍കുമാറിനു വേണ്ടി ഒരു കെപിസിസി മുന്‍ പ്രസിഡന്‍റ് അടക്കമുള്ളവര്‍ രംഗത്തു വന്നെങ്കിലും സുധാകരന്‍ വഴങ്ങിയില്ല.

അനില്‍കുമാറിനൊപ്പം പ്രവര്‍ത്തക നിരയോ അനുയായി വൃന്ദമോ രംഗത്തു വരാതിരുന്നതും തിരിച്ചെടുക്കുന്നതിന് തടസമായി. ഇതോടെ പുതിയ ലാവണം തേടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും അനിലിനു മുമ്പിലും ഉണ്ടായിരുന്നില്ല.

എന്തായാലും കോണ്‍ഗ്രസില്‍ നിന്നു വരുന്ന നേതാക്കള്‍ക്ക് കാര്യമായ പരിഗണന നല്‍കാനുള്ള സിപിഎം നയം അനില്‍കുമാറിനും സുരക്ഷിത താവളം ഒരുക്കുമെന്നാണ് സൂചന.

current politics
Advertisment