Advertisment

പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിനിരയായ പ്രൊ. ടിജെ ജോസഫിനെ തേടി കേന്ദ്ര പദവി ! പ്രൊഫ. ടിജെ ജോസഫ് ദേശീയ ന്യൂനപക്ഷ കമ്മീഷനംഗമാകും. ജോസഫിന്റെ പദവി പ്രഖ്യാപനം ഉടന്‍. പ്രൊഫ. ടിജെ ജോസഫിനെ ന്യൂനപക്ഷ കമ്മീഷനംഗമാക്കുന്നതിലൂടെ ക്രൈസ്തവ വിശ്വാസികളുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ ബിജെപി ! നേരത്തെ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ച റിട്ടയേര്‍ഡ് ബിഷപ്പ് പുറത്ത് ! ബിഷപ്പിന് പദവി നല്‍കിയാല്‍ ഗുണമുണ്ടാകില്ലെന്നും വിലയിരുത്തല്‍. തീവ്രസംഘടനകളുടെ ആക്രമണത്തിനിരയായ ജോസഫ് ഇനി ദേശീയ തലത്തിലും മുസ്ലീം വിരുദ്ധതയില്‍ ബിജെപിയുടെ ആയുധമാകും

New Update

publive-image

Advertisment

കൊച്ചി: മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫ് ദേശീയ ന്യൂനപക്ഷ കമ്മീഷനംഗമാകുമെന്ന് സൂചന. ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. കമ്മീഷനിലെ ക്രൈസ്തവ പ്രതിനിധിയായാകും ടിജെ ജോസഫിന്റെ നിയമനം.

പുതിയ പദവി സംബന്ധിച്ച് പ്രൊഫ. ടിജെ ജോസഫുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ ഒരു പ്രധാന രാഷ്ട്രീയ നീക്കംകൂടിയാണിത്.

publive-image

കേരളത്തിലെ ഒരു വിരമിച്ച ബിഷപ്പിനെ ഈ പദവിയിലേക്ക് കൊണ്ടുവരാനാണ് നേരത്തെ ബിജെപി നീക്കം നടത്തിയിരുന്നത്. എന്നാല്‍ നിലവിലെ നര്‍ക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളിലെ ക്രൈസ്തവ സഭയുടെയും വിശ്വാസികളുടെയും നിലപാട് രാഷ്ട്രീയമായി മുതലെടുക്കാന്‍ മുസ്ലീംതീവ്ര സംഘടനയുടെ ആക്രമണത്തിന് ഇരയായായ ജോസഫിന് തന്നെ പദവി നല്‍കുകയാണ് നല്ലതെന്ന വിലയിരുത്തലില്‍ ബിജെപി നേതൃത്വം എത്തുകയായിരുന്നു.

publive-image

പ്രൊഫ. ജോസഫിന്റെ കൈപ്പത്തിയില്ലാത്ത ചിത്രവും വീഡിയോയും ദേശീയ തലത്തില്‍ വീണ്ടും ചര്‍ച്ചയാക്കി മുസ്ലീംവിരുദ്ധതയ്ക്ക് ആക്കം കൂട്ടാമെന്ന ചിന്തയും ബിജെപിക്ക് ഉണ്ട്. ബിഷപ്പുമാരെ ഈ പദവിയില്‍ വച്ചാല്‍ വിശ്വാസികളുടെ പിന്തുണയുണ്ടാവില്ലെന്നും ബിജെപി കേന്ദ്ര നേതൃത്വം കണക്കു കൂട്ടുന്നുണ്ട്.

ബിജെപി നേതാവും രാജ്യസഭാ എംപിയുമായിരുന്ന സുരേഷ് ഗോപി ഇന്ന് പ്രൊഫ. ടിജെ ജോസഫിനെ സന്ദര്‍ശിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകനായ പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയത്. ടി.ജെ. ജോസഫ് തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ ആക്രമണം നടത്തിയത്.

current politics
Advertisment