Advertisment

തൊടുപുഴയിലെ കോൺഗ്രസ്സിലും 'ഘർ വാപസി'. കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം നിർബന്ധപൂർവം അംഗത്വം നൽകിയ പി. കെ. ശിവൻകുട്ടി ഒടുവിൽ പഴയ തട്ടകമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. തൊടുപുഴയിൽ വീണ്ടും കോൺഗ്രസ്സ് ശക്തി സമാഹരിക്കാൻ തന്ത്രം മെനയുന്നു

New Update

publive-image

Advertisment

തൊടുപുഴ: കരിമണ്ണൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനും പഞ്ചായത്തിലെ ജനപ്രതിനിധിയും ആയിരുന്ന പി. കെ. കൊച്ചെറുക്കൻ പ്ലാക്കുളങ്ങരയുടെ പുത്രനും, കരിമണ്ണൂർ സർവ്വീസ് സഹകരണ സംഘം മുൻ ജീവനക്കാരനും, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ കേരള കോൺഗ്രസ്സ് (എം) ജനപ്രതിനിധിയും ആയിരുന്ന പി. കെ. ശിവൻകുട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു.

ശിവൻകുട്ടിയുടെ പിതാവ് കൊച്ചെറുക്കൻ 1979-1984 കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ആയാണ് കരിമണ്ണൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയിലേക്ക് ജയിച്ച് ജനപ്രതിനിധി ആയത്.

പഞ്ചായത്ത് രാജ് നിയമം വന്നതിനു ശേഷം 1995ൽ നടന്ന തെരഞ്ഞെടുപ്പിൽ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കുറുമ്പാലമറ്റം നിയോജക മണ്ഡലത്തിൽ കൈ ചിഹ്നത്തിൽ മൽസരിച്ച കോൺഗ്രസ്സ് സ്ഥാനാർത്ഥി ആയിരുന്നു പി. കെ. ശിവൻകുട്ടി.

തൊടുപുഴ നിയമസഭ നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ്സ് നേതാവ് പി.ജെ. ജോസഫ് ഇനി മൽസരിക്കില്ല എന്ന കണക്കുകൂട്ടലിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തൊടുപുഴ മണ്ഡലം ഏറ്റെടുക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

പി. ജെ. ജോസഫിന് തൊടുപുഴയിൽ ഏറ്റവും ഭൂരിപക്ഷം നൽകിയ തൊടുപുഴ കരിമണ്ണൂർ പഞ്ചായത്തിലാണ് കേരള കോൺഗ്രസ്സിന് കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ട് ശിവൻകുട്ടിയെ തിരികെ കോൺഗ്രസ്സിൽ എത്തിച്ചത്.

എന്നാൽ ശിവൻകുട്ടിയുടെ കോൺഗ്രസ്സിലേക്കുള്ള മടങ്ങിവരവ് കോൺഗ്രസ്സ് ഗ്രൂപ്പ് കളി ആയി മാറിയെന്ന അഭിപ്രായം പ്രവർത്തകർക്കിടയിലുണ്ട്. എന്നിരുന്നാലും വരും നാളുകളിൽ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തെ ദുർബലപ്പെടുത്തി കൂടുതൽ പ്രവർത്തകരെ കോൺഗ്രസ്സിൽ എത്തിക്കുവാൻ നീക്കം സജീവമാണ്.

NEWS
Advertisment