Advertisment

പുറത്തുകേൾക്കുന്നതാണ് കെപിസിസി പട്ടികയെങ്കിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ചില ജനറല്‍ സെക്രട്ടറിമാര്‍ക്ക് കൈപ്പത്തി ചിഹ്നത്തില്‍ വോട്ടു ചെയ്യാൻ കൂടി പരിശീലനം നൽകേണ്ടിവരുമെന്ന് കോൺഗ്രസ് പ്രവർത്തകർ ! ഇതുവരെ പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാത്തവരും പട്ടികയിലെന്ന് വിമർശനം ! സ്വന്തം പാർട്ടിയിലെ അടുത്ത സുഹൃത്തായ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ എതിരാളിയിൽ നിന്നും കാശു വാങ്ങിയെന്ന് ആരോപണം നേരിടുന്ന നേതാവും ഭാരവാഹി പട്ടികയിൽ. സ്വന്തം ബൂത്തിലും പഞ്ചായത്തിലും പാർട്ടിയെ തോൽപ്പിച്ചവരെ നേതാക്കളായി തെരഞ്ഞെടുക്കുന്നത് കണ്ടു നിൽക്കേണ്ട ഗതികേടിലോ കോണ്‍ഗ്രസ് പ്രവർത്തകർ ?

New Update

publive-image

Advertisment

കോട്ടയം: കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്നു മാധ്യമങ്ങളിൽ വന്നതു പോലെ ആണെങ്കിൽ പുതിയ ഭാരവാഹികളായി കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നും പേരുയർന്ന ചിലര്‍ക്ക് കോൺഗ്രസിന് വോട്ടു ചെയ്യാൻ കൂടി പരിശീലനം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകർ. പദവികളിലുണ്ടായിട്ടുപോലും ഒരിക്കലും സ്വന്തം പാർട്ടിക്കാരായ സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യാത്ത ഇത്തരം നേതാക്കളെ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നതിലാണ് വിമർശനം.

ഇവരെ തന്നെയാണ് നിയമിക്കുകയെങ്കില്‍ ഈ നേതാക്കൾക്ക് കൈപ്പത്തിയാണ് പാർട്ടി ചിഹ്നമെന്ന് ബോധ്യപ്പെടുത്താന്‍ പരിശീലനം നല്‍കണമെന്നാണ് വിമര്‍ശനം. മാതൃകാ ബാലറ്റ് യന്ത്രത്തിൽ പരസ്യമായി വോട്ടു ചെയ്യാനുള്ള പരിശീലനമുൾപ്പെടെ നൽകണമെന്നാണ് ആവശ്യം. നെയ്യാറിലെ രാജിവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ ഇതിന് അവസരമൊരുക്കണമെന്നും പ്രവർത്തകര്‍ നിർദേശിക്കുന്നു.

കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നും പട്ടികയിൽ പേരുണ്ടെന്ന് മാധ്യമങ്ങളിൽ വാർത്ത വന്ന നേതാക്കളെ കുറിച്ചാണ് കുടുതലും വിമർശനം. സ്വന്തം ബൂത്തിലും പഞ്ചായത്തിലുമൊക്കെ പാർട്ടിയെ തോൽപ്പിച്ചവരാണ് ഈ നേതാക്കളെന്നാണ് പരാതി. പാർട്ടിയല്ല, വ്യക്തിപരമായ നേട്ടം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.

അധികാര സ്ഥാനങ്ങളിൽ ഇവർ ഇരുന്നപ്പോൾ ചെയ്തത് സ്വജനപക്ഷപാതവും സ്വന്തം കാര്യസാധ്യവും മാത്രമായിരുന്നു. ഇതിലൊരു നേതാവാകട്ടെ കുറച്ചു കുട്ടി നേതാക്കളെ കൂട്ടി പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയിട്ടുണ്ട്. പാർട്ടിക്കും സമൂഹത്തിനും ദോഷം വരുത്തുന്ന പ്രവർത്തികളില്‍ ഏര്‍പ്പെടുന്നുവെന്ന് ഇവർക്കെതിരെ കടുത്ത ആരോപണവുമുണ്ട്.

എതിർ സ്ഥാനാർത്ഥികളിൽ നിന്നും പണം വാങ്ങി സ്വന്തം സ്ഥാനാർത്ഥിയെ തോൽപ്പിച്ചുവെന്ന ആരോപണവും ഈ നേതാക്കൾക്കെതിരെയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും ഈ നേതാക്കൾക്കെതിരെ സമാന ആരോപണമുണ്ടായിരുന്നു. എന്നിട്ടും ഇവരൊക്കെ പാർട്ടിയുടെ ഉന്നത സ്ഥാനത്ത് എത്തുന്നതിലാണ് പ്രവർത്തർക്ക് അത്ഭുതം.

മികച്ച യുവ നേതാക്കളെയും വനിതകളെയും മാറ്റി നിര്‍ത്തിയാണ് കാലങ്ങളായി പദവികളിലിരുന്ന ഈ നേതാക്കളെയൊക്കെ വീണ്ടും പരിഗണിക്കുന്നത്.

നേതാക്കള്‍ക്ക് താല്‍പര്യമുള്ളവരെ തിരുകി കയറ്റാന്‍ സമുദായ പ്രാതിനിധ്യം പറയുന്നവര്‍ അത് നിര്‍ബന്ധമായും പാലിക്കേണ്ട സ്ഥലങ്ങളില്‍ അതിനു തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

പുനസംഘടനയില്‍ കഴിവും മികവുമാണ് മാനദണ്ഡമെന്ന് പുതിയ നേതൃത്വം ഉറപ്പുനല്‍കിയെങ്കിലും ഗ്രൂപ്പുകള്‍ വീണ്ടും കളം പിടിച്ചതോടെ കഴിവുകേടിന് പഴികേട്ടവര്‍ തന്നെ ലിസ്റ്റില്‍ കയറിക്കൂടി. അത്തരക്കാരെ തിരഞ്ഞു പിടിച്ചാണ് ഗ്രൂപ്പ് നേതാക്കള്‍ ലിസ്റ്റിലേയ്ക്ക് നാമനിര്‍ദേശം ചെ്തതെന്ന് പറയപ്പെടുന്നു.

current politics
Advertisment