Advertisment

മധ്യകേരളത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എ കോണ്‍ഗ്രസിലേക്ക് ! ജനകീയനായ സിപിഎം നേതാവുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തി. കെപിസിസി പട്ടിക വന്നാലുടന്‍ മുന്‍ എംഎല്‍എ പാര്‍ട്ടിയിലെത്തുമെന്ന് സൂചന. കെപിസിസി ഭാരവാഹിപട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവും കൂടുമാറ്റത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ സിപിഎമ്മില്‍ നിന്നടക്കം കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ സംസ്ഥാന നേതൃത്വം രംഗത്ത്. മധ്യകേരളത്തിലെ ഒരു മുന്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ എത്തിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് നേതാവുമായി കെ സുധാകരനടക്കം ചര്‍ച്ച നടത്തിയിട്ടുണ്ട.

കഴിഞ്ഞ ടേമില്‍ സിപിഎം മത്സരിക്കാന്‍ സീറ്റ് നല്‍കാതായതോടെ പാര്‍ട്ടി വേദികളില്‍ ഇദ്ദേഹം സജീവമല്ലായിരുന്നു. ജനകീയനായ നേതാവിനെ പാര്‍ട്ടിയിലെത്തിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്.

നിലവില്‍ കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പ് നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിച്ചാല്‍ ഭാരവാഹിത്വം നല്‍കേണ്ടി വരും. പാര്‍ട്ടിയില്‍ സ്ഥാനം നോക്കിയാണ് ഇവര്‍ വരുന്നതെന്ന വിമര്‍ശനവും ഉയരാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ പാര്‍ട്ടിയില്‍ എത്തിക്കുന്നത് വൈകുന്നത്.

തിരുവനന്തപുരത്തുനിന്നുള്ള മറ്റൊരു പ്രമുഖ സിപിഎം നേതാവും പാര്‍ട്ടി വിടുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കോണ്‍ഗ്രസുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.

current politics
Advertisment