രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പന്തലിടാനും സ്റ്റേജിനും മാത്രം ചിലവായത് 87.63 ലക്ഷം രൂപ ! സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തലിട്ട തുക ഉടന്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ബാക്കി ചിലവിന്റെ കൂടി കണക്കുകള്‍ പുറത്തുവന്നാല്‍ തുക കോടികള്‍ കടക്കും ! കോവിഡ് വ്യാപനത്തിന്റയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ചിലവു ചുരുക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളിയതോടെ പാവപ്പെട്ടവന്റെ നികുതിപണത്തില്‍ നിന്നും ധൂര്‍ത്തടിക്കുന്നത് കോടികള്‍. സത്യപ്രതിജ്ഞയ്ക്ക് പന്തലിട്ട കാശുണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ 22 പാവങ്ങള്‍ക്ക് വീടുവയ്ക്കാനാകുമായിരുന്നെന്നും വിമര്‍ശനം

New Update

publive-image

Advertisment

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പന്തലും സ്റ്റേജും ഇട്ടതിന്റെ ചിലവ് 87.63 ലക്ഷം രൂപ. കോവിഡ് പ്രതിസന്ധിക്കിലെ ലളിതമായി നടത്തിയ ചടങ്ങിന്റെ പന്തലിന്റെയും സ്റ്റേജിന്റെയും ചിലവുമാത്രമാണിത്. ഈ തുക അടിയന്തരമായി നല്‍കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ് ഒക്ടോബര്‍ രണ്ടിന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ പന്തല്‍ , സ്റ്റേജ് ചിലവായ 87,63,000 രൂപ നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞയുടെ ഒരിനത്തില്‍ മാത്രമുള്ള ചിലവായിരുന്നു ഇത്.

publive-image

നേരത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ചെലവു ചുരുക്കുന്നതിനുമായി സത്യപ്രതിജ്ഞ രാജ്ഭവനില്‍ നടത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഭരണതുടര്‍ച്ചയുടെ ആഘോഷം വിപുലമാക്കാനാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചടങ്ങ് സംഘടിപ്പിച്ചത്.

ഇതു വലിയ ധൂര്‍ത്താണെന്ന ആരോപണം അന്നു തന്നെ ഉയര്‍ന്നിരുന്നു. ഇനി മറ്റു ചെലവുകളുടെ കണക്കുകള്‍ കൂടി വരുമ്പോള്‍ ചിലവ് കോടികള്‍ കടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുമ്പോഴാണ് ഈ ചെലവെന്നു കൂടി കാണുക.

സംസ്ഥാനത്ത് പാവപ്പെട്ടവന് വീടു വയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് നാലു ലക്ഷം രൂപ മാത്രമാണ്. സത്യപ്രതിജ്ഞയ്ക്ക് പന്തലിടാന്‍ മുടക്കിയ കാശുണ്ടായിരുന്നെങ്കില്‍ 22 വീടുകള്‍ വയ്ക്കാമായിരുന്നുവെന്നതാണ് സത്യം.

current politics
Advertisment