Advertisment

ഡീസല്‍ -പെട്രോള്‍ വിലയില്‍ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ചത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് ! കേരളം നികുതി പിരിച്ചത് കേന്ദ്രം ചുമത്തിയ നികുതിക്ക് മേല്‍ നികുതി ചുമത്തി ! കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ കേന്ദ്രം കൂട്ടിയ നികുതിയുടെ പേരില്‍ മാത്രം കേരളത്തിന് കിട്ടിയ അധിക തുക 201.83 കോടി രൂപ. ഇപ്പോള്‍ കേന്ദ്ര നികുതിയെക്കാള്‍ കൂടുതല്‍ തുക സംസ്ഥാനത്തിന്റെ പോക്കറ്റിലെത്തുന്നു. പെട്രോളിയം സെസായി ഇതുവരെ കേരളം പിരിച്ചെടുത്തത് 3000 കോടി രൂപ ! വാറ്റിനു പുറമെ പെട്രോളിയം സെസും സാമൂഹിക സുരക്ഷാ സെസും പിരിച്ചെടുത്ത് പാവപ്പെട്ടവന്റെ മേല്‍ ആണിയടിച്ച് കേരളം. പെട്രോള്‍-ഡീസല്‍ വിലയില്‍ ധനമന്ത്രിയുടെ വാദം പൊളിയുന്നതിങ്ങനെ

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ -ഡീസല്‍ നികുതി ഈടാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നികുതിക്കുമേല്‍ നികുതി ചുമത്തി. കേന്ദ്ര നികുതിയടക്കം ഒരു ലിറ്റര്‍ ഇന്ധനത്തിന്റെ വിലയുടെ നികുതിയാണ് സംസ്ഥാനം വാറ്റായി ഈടാക്കുന്നത്. ഇതോടെ പെട്രോള്‍ ലിറ്ററിന്റെ ആകെ വിലയുടെ 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് ഈടാക്കുന്നത്.

മറ്റു സംസ്ഥാനങ്ങളേക്കാള്‍ വലിയ കൂടുതലാണ് കേരളത്തിന്റെ നികുതി. ഇതിനു പുറമെയാണ് പെട്രോളിയം സെസ്. അതുകൊണ്ടുതന്നെയാണ് ഇന്ധനങ്ങള്‍ക്ക് അടിസ്ഥാന വിലയേക്കാള്‍ അധികം നികുതി ഉപഭോക്താവിന് നല്‍കേണ്ടി വരുന്നത്.

ഒു ലിറ്റര്‍ പെട്രോളിന് ഇപ്പോള്‍ 27.90 രൂപയും ഡീസലിന് 21.80 രൂപയുമാണ് ഇപ്പോള്‍ കേന്ദ്ര നികുതി. ഇതിനു പുറമെയാണ് സംസ്ഥാനത്തിന്റെ നികുതി കൂടി വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറപ്പോള്‍ ഇപ്പോള്‍ സംസ്ഥാനത്തിനാണ് നികുതിയിനത്തില്‍ കൂടുതല്‍ തുക കിട്ടുന്നത്.

കിഫ്ബിയുടെ ധനസമാഹരണത്തിനായി ലിറ്ററൊന്നിന് ഒരു രൂപ സെസും വില്‍പ്പന നികുതിയുടെയും അധിക വില്‍പ്പന നികുതിയുടെയും ഒരു ശതമാനം സാമൂഹിക സുരക്ഷാ സെസും കേരളം പിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സംസ്ഥാന ധനമന്ത്രിയുടെ വാദങ്ങള്‍ പൊള്ളയെന്നു വ്യക്തം.

കഴിഞ്ഞ ജൂലൈയില്‍ നിയമസഭയില്‍ ധനമന്ത്രി നല്‍കിയ മറുപടി പ്രകാരം 2021 ജൂണ്‍ 30വരെ 2673.71 കോടി രൂപയാണ് പെട്രോളിയം സെസിലൂടെ കേരളത്തിന്റെ ഖജനാവിലേക്ക് ഒഴുകിയത്. പെട്രോളിനും ഡീസലിനും ലിറ്റൊറൊന്നിന് ഒരു രൂപയാണ് സെസ്. 2016-17ല്‍ 448.1 കോടി, 2017-18ല്‍ 421.19 കോടി, 2018-19ല്‍ 501.82 കോടി, 2019-20ല്‍ 550 കോടി, 2020-21 ല്‍ 539 കോടി രൂപ, 2021-22ല്‍ ജൂണ്‍ വരെ 213.61 കോടി രൂപ എന്നിങ്ങനെയാണ് നികുതി പിരിച്ചത്.

ഈ പെട്രോളിയം സെസ് കോവിഡ് കാലത്ത് ഇന്ധന വിലവര്‍ധനവില്‍ നട്ടം തിരിഞ്ഞ ജനങ്ങളില്‍ നിന്നും കൊള്ളയടിച്ചുവെന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞ കാലത്തെ കണക്കുപോലെതന്നെ മുമ്പോട്ടു പോടാല്‍ പെട്രോളിയം സെസ് ഇതുവരെ 3000 കോടി രൂപ കവിയും.

കേന്ദ്രം ഓരോ തവണ നികുതി കൂട്ടിയപ്പോഴും വില കൂടിയതുകൊണ്ട് പ്രയോജനം സംസ്ഥാന സര്‍ക്കാരിന് മാത്രമായിരുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ അധിക വരുമാനമായി കേരളത്തിന് കി്ടിയത് 201.83 കോടി രൂപയാണ്.

current politics
Advertisment