Advertisment

അമ്പലപ്പുഴയിലെ പ്രചാരണ വീഴ്ചയില്‍ ജി സുധാകരനെതിരായ നടപടി താക്കീതില്‍ ഒതുങ്ങുമോ ? സുധാകരനെതിരായ നടപടി ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും ! എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വരുത്തിയെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ സമര്‍പ്പിച്ചു; നടപടി ഏതു വേണമെന്ന് റിപ്പോര്‍ട്ടിലില്ല. സുധാകരന്‍ നടത്തിയത് ഗുരുതരമായ കുറ്റമെന്നും റിപ്പോര്‍ട്ട്

New Update

publive-image

Advertisment

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ മുന്‍ മന്ത്രി ജി. സുധാകരന് വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തോല്‍വിയെ പറ്റി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു.

അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വരുത്തിയെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. വീഴ്ച വരുത്തിയ സുധാകരനെതിരെ ഏത് രീതിയിലുള്ള നടപടി വേണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഇല്ല. സുധാകരനെ പരസ്യമായി താക്കീത് ചെയ്യുമെന്നാണ് സൂചന.

ഇന്ന് വൈകിട്ട് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ചചെയ്ത ശേഷമാകും ഏത് രീതിയിലുള്ള നടപടിയാകും സുധാകരനെതിരെ സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുക. എളമരം കരീം, കെ.ജെ തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍.

ജൂലായില്‍ നടന്ന സംസ്ഥാന സമിതി അംഗീകരിച്ച സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ഏക നേതാവ് ജി സുധാകരനാണ്. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായി.

ഇടത് സ്ഥാനാര്‍ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

current politics
Advertisment