തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാകുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ എ,ഐ ഗ്രൂപ്പുകള്‍ ഇപ്പോള്‍ മത്സരിച്ചാണ് യോഗം ചേരുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ഗ്രൂപ്പ് യോഗങ്ങള്‍.
എന്നാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശം നല്‍കുകയാണ് സംസ്ഥാന നേതൃത്വം. എത്ര വലിയ പ്രവര്‍ത്തകനായാലും ഉന്നതനായ ഗ്രൂപ്പ് നേതാവായാലും ഗ്രൂപ്പ് കളിച്ചാല്‍ പാര്‍ട്ടിക്ക് പുറത്തുപോകുമെന്ന മുന്നറിയിപ്പാണ് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ എ വിഭാഗത്തിലെ നേതാവും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ എംഎ ലത്തീഫിനെതിരെ നടപടിയെടുത്തത് ഇതിന്റെ ഉദാഹരണമാണ്. പാര്‍ട്ടിക്കായി തലസ്ഥാനത്തെ സമരങ്ങളിലെ പ്രധാന മുഖമാണ് എംഎ ലത്തീഫ്. പക്ഷേ ചിറയിന്‍കീഴ് മണ്ഡലത്തിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎ ലത്തീഫ് നേതൃത്വം നല്കുന്നുവെന്നു കണ്ടതോടെയാണ് ആറുമാസത്തേക്ക് ലത്തീഫിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മുതലപ്പൊഴി സന്ദര്‍ശനം പരാജയപ്പെടുത്താന്‍ ശ്രമിച്ചു, കെപിസിസി പട്ടികയ്ക്കെതിരെ പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചു, സിയുസി യോഗങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ ഗൗരവതരമായ കുറ്റങ്ങളാണ് ലത്തീഫിനെതിരെ ഉയര്‍ന്നത്. ഗ്രൂപ്പു പ്രവര്‍ത്തനം ആരു നടത്തിയാലും മുഖം നോക്കാതെ നടപടിയെന്നാണ് നേതൃത്വത്തിന്റെ സമീപനം.
അതിനിടെ പുനസംഘടനയുമായി മുമ്പോട്ടുപോകാനുള്ള കെപിസിസി തീരുമാനത്തിനെതിരെ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ നേരിട്ട് കണ്ട് പരാതി നല്കാന് എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചു. ഇതിനായി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നേരിട്ട് ഡല്‍ഹിക്ക് പോകാനാണ് തീരുമാനം. സംസ്ഥാന നേതൃത്വം തങ്ങളെ വകയ്ക്കുന്നില്ലെന്ന കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാനാണ് ഇരുവരുടെയും നീക്കം.
അതേസമയം ഇനിയും ഈ നേതാക്കള്‍ക്ക് കോണ്‍ഗ്രസും യുഡിഎഫും അകപ്പെട്ടിരിക്കുന്ന അവസ്ഥ മനസിലായില്ലേ എന്നാണ് നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നത്. ഭരണപക്ഷത്ത് നിരവധി വീഴ്ചകള്‍ ഉണ്ടായിരിക്കെ അതൊന്നും ചോദ്യം ചെയ്യാന്‍ മെനക്കെടാതെ സ്വന്തം പാര്‍ട്ടിക്ക് പാര പണിയാനാണ് മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ് ‘വെന്ത് തനിന്തത് കാട്’. ഗൗതം വാസുദേവ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. എ ആര് റഹ്മാൻ ആണ് സംഗീത സംവിധായകൻ. ‘മറക്കുമാ നെഞ്ചം’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. താമരൈ ആണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിമ്പു അടുത്തിടെ തന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിമ്പു ചിത്രത്തിലെ നായിക സിദ്ധിയും തന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഡീഗ്ലാമറൈസ്ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ […]
പത്തനംതിട്ട: തിരുവല്ലയിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചതായി പരാതി. ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്സിജൻ തീർന്നുപോയെന്നാണ് പരാതി. പടിഞ്ഞാറെ വെൻപാല സ്വദേശി രാജന്റെ മരണത്തിലാണ് പരാതി. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം. ആംബുലൻസിൽ ഉണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറിലെ ഓക്സിജൻ തീർന്നു പോയെന്നാണ് ബന്ധുക്കളുടെ ആരോപണം.
മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ചത് സാറ്റേണ്‍ V റോക്കറ്റായിരുന്നു. അഞ്ചു പതിറ്റാണ്ടിനിപ്പുറം വീണ്ടും മനുഷ്യന് ചന്ദ്രനിലിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ആ ഉത്തരവാദിത്വം സ്പേസ് ലോഞ്ച് വെഹിക്കിള്‍ അഥവാ എസ്എല്‍എസിനാണ്. 23,000 കോടി ഡോളര്‍ (ഏകദേശം 2.30 ലക്ഷം കോടി രൂപ) ചെലവിട്ട് അമേരിക്കയിലെ സ്റ്റാച്ചു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഉയരത്തില്‍ നിര്‍മിച്ച റോക്കറ്റാണ് എസ്എല്‍എസ്. സവിശേഷതകള്‍ ഏറെയുണ്ടെങ്കിലും അപ്പോളോ ദൗത്യത്തില്‍ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച സാറ്റേണ്‍ V റോക്കറ്റ് പല കാര്യങ്ങളിലും എല്‍എല്‍എസിനോട് കിടപിടിക്കുന്നുവെന്നതും അതിശയമാണ്. 1969 ല്‍ നീല്‍ ആംസ്ട്രോങ്ങിനേയും […]
കുവൈറ്റ്: 2016-ൽ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം സൗദി അറേബ്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ് വർഷത്തിലേറെയായി ടെഹ്റാനിലെ തങ്ങളുടെ ഉന്നത ദൂതനെ തിരിച്ചുവിളിച്ചത് കുവൈറ്റ് ഇറാനിലേക്ക് അംബാസഡറെ നിയമിച്ചതായി ഇരു രാജ്യങ്ങളും അറിയിച്ചു. പുതുതായി നിയമിതനായ അംബാസഡർ ബദർ അബ്ദുല്ല അൽ മുനൈഖ് ശനിയാഴ്ച ടെഹ്റാനിൽ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയന് തന്റെ അധികാരപത്രം കൈമാറിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിൽ അറിയിച്ചു. മുനൈഖിനെ ഇറാനിലെ സ്ഥാനപതിയായി നിയമിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചതായി […]
പത്തനംതിട്ട: പൂട്ടുകട്ട പാകിയ റോഡിൽ തെന്നി മൂടിയില്ലാത്ത ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി കുത്തിക്കയറി. വള്ളിക്കോട് പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത് ബാലകൃഷ്ണൻ നായരുടെ മകൻ യദുകൃഷ്ണൻ (34) ആണ് അപകടത്തിൽപെട്ടത്. വള്ളിക്കോട് തിയറ്റർ ജംക്ഷനിൽ ഇന്നലെ രാവിലെ 10.30ന് ആയിരുന്നു അപകടം. ഓടയുടെ സമീപത്തുകിടന്ന പഴയ കോൺക്രീറ്റ് സ്ലാബിൽ നിന്ന് തള്ളിനിന്ന ഇരുമ്പ് കമ്പി യദുവിന്റെ തലയിലൂടെ തുളച്ചുകയറുകയായിരുന്നു. യദുവിനൊപ്പം ബൈക്കിൽ യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. യദുവിന്റെ […]
കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. യാത്രക്കാരനായ യുവാവിന്റെ കാലിൽ തട്ടിത്തെറിച്ചു പുറത്തുനിന്നു പൊട്ടിയതിനാൽ ആർക്കും പരുക്കേറ്റില്ല. സംഭവത്തിൽ പൊലീസ് പരിസരം നിരീക്ഷിക്കുന്നതിനിടയിൽ ഇന്നലെ രാത്രി 7 മണിയോടെ റെയിൽവേ പരിസരത്ത് എത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു. പിടിയിലായ തങ്ങൾസ് റോഡ് സ്വദേശികളായ 16, 17 പ്രായമുള്ള രണ്ടു പേരെ ചോദ്യം ചെയ്തു. ഇവരിൽ നിന്നു പടക്കങ്ങൾ കണ്ടെടുത്തതായി […]
ജീവിത പ്രതീക്ഷകൾ പുരുഷന്മാരെപ്പോലെയോ അതിൽ കൂടുതലോ അളവിൽ സ്ത്രീകൾക്കുമുണ്ട്. ബന്ധങ്ങൾ ദീർഘകാലം നിലനിൽക്കണമെങ്കിൽ സ്ത്രീകളുടെ അത്തരം പ്രതീക്ഷകളെക്കുറിച്ച് തീർച്ചയായും മനസ്സിലാക്കണം. ∙ നിങ്ങളിലെ നന്മ പുറത്തെടുക്കാം ഒന്നിനെക്കുറിച്ചും ചിന്തയില്ലാതെ അലസമായി നടക്കുന്ന ബാഡ് ബോയ്സിനെക്കാളും പെൺകുട്ടികൾ വിലകൽപിക്കുന്നത് നന്മയുള്ള പുരുഷന്മാരെയാണ്. തങ്ങളെ കേൾക്കാൻ തയാറുള്ള, പറയുന്ന കാര്യങ്ങൾക്കു വില കൽപിക്കുന്ന പുരുഷന്മാർക്കാണ് പെൺമനസ്സിൽ ഡിമാൻഡ്. എന്നു കരുതി പെൺകുട്ടികളുടെ ഇഷ്ടം പിടിച്ചു പറ്റാൻ സ്വന്തം സ്വഭാവം മറച്ചുവച്ച് നല്ലപിള്ള ചമയാൻ ശ്രമിക്കണ്ട. കാരണം ഏതെങ്കിലുമൊരു അവസരത്തിൽ ശരിക്കുള്ള […]
കാഞ്ഞങ്ങാട്: സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനം. ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് എൽഡിഎഫ് കൺവീനർ പെരുമാറുന്നത്. വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണ്. ഇതുവരെയില്ലാത്ത നടപടിയാണിത്. മുന്നണിയിൽ ചർച്ച ചെയ്ത ശേഷമാണ് ഇക്കാര്യങ്ങൾ മുൻപു തീരുമാനിച്ചിരുന്നത്. സിപിഐ മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവർത്തനം തൃപ്തികരമല്ല. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നത്. പ്രധാനാധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയുമെന്നും സമ്മേളനം വിലയിരുത്തി.
പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന് വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്ന് എഫ്ഐആര്‍. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിനു തെളിവുകളില്ല. സിപിഎമ്മിന്റെ ഭാഗമായിരുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നത് കൊലയ്ക്കു കാരണമായെന്നാണ് എഫ്ഐആറിലുള്ളത്. കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. […]