Advertisment

പുതിയ ലോക്കല്‍ സെക്രട്ടറിയായി നേതൃത്വം അവതരിപ്പിച്ച പേരുകാരനെതിരെ തത്സമയം പീഡന പരാതി ഉയര്‍ത്തി വനിതാ നേതാവ് ! സംഭവം എകെജി സെന്റര്‍ ഉള്‍പ്പെട്ട പാളയം ലോക്കല്‍ കമ്മിറ്റിയില്‍. ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതാവും വേദിയിലിരിക്കെ വനിതാ അംഗം നിലവിളിച്ച് കരഞ്ഞു ! പിന്നീട് ആത്മഹത്യാ ഭീഷണി ! പേടിച്ചു വിരണ്ട നേതൃത്വം ചര്‍ച്ച നടത്തി മറ്റൊരു ലോക്കല്‍ കമ്മറ്റിയിലെ നേതാവിനെ വിളിച്ചു വരുത്തി സെക്രട്ടറിയാക്കി. വിവാദമുയര്‍ത്തിയ വനിതയും ലോക്കല്‍ കമ്മറ്റിയില്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്റര്‍ ഉള്‍പ്പെടുന്ന പാളയം ലോക്കല്‍ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെതിരെ സമ്മേളനഹാളില്‍വച്ച് വനിതാ അംഗം പീഡന പരാതി ഉയര്‍ത്തുകയും പിന്നീട് ഈ വനിത നിലവിളിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ആരോപണ വിധേയനായ നേതാവിനെ ലോക്കല്‍ സെക്രട്ടറിയാക്കിയാല്‍ വനിത ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, മറ്റൊരു ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഏരിയ നേതാവിനെ പാളയം ലോക്കല്‍ സെക്രട്ടറിയാക്കി പ്രശ്‌നം ഒത്തുതീര്‍ത്തു. ഈ വനിതയേയും ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാളയം ലോക്കല്‍ സമ്മേളനം നടന്ന ഹാളില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സംസ്ഥാന നേതാവും എത്തിയതോടെയാണ് വനിതാ അംഗം ആരോപണവുമായി രംഗത്തുവന്നത്. ഹാളില്‍ വച്ച് വനിതാ അംഗം നിലവിളിച്ചതോടെ മറ്റ് അംഗങ്ങള്‍ പരിഭ്രാന്തരായി. ഇവര്‍ ആത്മഹത്യാഭീഷണി കൂടി മുഴക്കിയതോടെ ജില്ലാ സെക്രട്ടറി മുതിര്‍ന്ന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തു.

തുടര്‍ന്നാണ് തിരുവനന്തപുരം കോര്‍പറേഷന്റെ മുന്‍ അംഗമായ നേതാവിനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. നേരത്തെ ജനറല്‍ ഹോസ്പിറ്റല്‍ ലോക്കല്‍ കമ്മിറ്റിയിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. സമ്മേളന കാലത്തിനു ശേഷം പാളയം ലോക്കല്‍ കമ്മറ്റിയില്‍ കൂടുതല്‍ നടപടി വരുമെന്നാണ് സൂചന.

current politics
Advertisment