അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നടക്കുമ്പോള്‍ സിപിഎമ്മിന്റെയും സിപിഐയുടെയും നിലപാട് എന്ത് ? ഒരു സംസ്ഥാനത്തും സ്വാധീനമില്ലാത്ത ഇടതുപാര്‍ട്ടികള്‍ മത്സരിച്ച് ബിജെപിക്ക് എതിരായ വോട്ടുകള്‍ ഭിന്നിപ്പിക്കുമോ ? മണിപ്പൂരില്‍ സിപിഐയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ! സഖ്യത്തോട് മുഖം തിരിച്ച് വെറും 0.01 ശതമാനം വോട്ടുള്ള സിപിഎം

New Update

publive-image

Advertisment

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മണിപ്പുരില്‍ തെരഞ്ഞെടുപ്പു സഖ്യ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസും ഇടതുപക്ഷവും. ഇതുസംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ് ജയ്രാം രമേശും സിപിഐ സെക്രട്ടറി ഡി രാജയും തമ്മിലാണ് ആദ്യ ഘട്ട ചര്‍ച്ചകള്‍ തുടങ്ങിയത്.

ഇപ്പോള്‍ കോണ്‍ഗ്രസിനും ഇടതു കക്ഷികള്‍ക്കും ഇത്രയധികം വോട്ടുകളുണ്ടോ എന്നകാര്യം സംശയത്തിലാണ്. 2017ല്‍ മണിപ്പുരില്‍ കോണ്‍ഗ്രസിന് 35.1% വോട്ടു കിട്ടിയിരുന്നു. ബിജെപിക്ക് 36% വോട്ടും ലഭിച്ചിരുന്നു.

കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിനായിരുന്നെങ്കിലും എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപി ഭരണം പിടിക്കുകയായിരുന്നു. ഇതുകക്ഷികളില്‍ സിപിഐക്ക് 0.74% വോട്ടും സിപിഎമ്മിന് 0.01% വോട്ടുമാണു ലഭിച്ചത്.

ഒറ്റയ്ക്കു മത്സരിച്ചു ജയിക്കാനുള്ള ശേഷി ഇരുപാര്‍ട്ടികള്‍ക്കുമില്ലെങ്കിലും സഖ്യമായി മത്സരിക്കുമ്പോള്‍ അതു വലിയ വ്യത്യാസമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍. രാഹുല്‍ ഗാന്ധിയും ഇതിനു പച്ചക്കൊടി കാട്ടിയിരുന്നു. ഇതോടെയാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ തുടങ്ങുന്നത്.

സിപിഎം ജനറല്‍ സെക്രട്ടറി സിതാറം യെച്ചൂരിയുമായി അടുത്ത ദിവസം ജയ്‌റാം രമേശ് ചര്‍ച്ച നടത്തും. സിപിഐ സഖ്യത്തിന് അനുകൂലമാണെന്ന സൂചനകളാണ് ലഭിക്കുന്നത്. അതേസമയം സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നു തന്നെയാണ്. കേരളത്തിലെ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന നിലപാടിലേക്ക് സിപിഎം എത്തിയത്.

എന്നാല്‍ കോണ്‍ഗ്രസില്ലാതെ ബിജെപിക്ക് എങ്ങനെ ബദലുണ്ടാകുമെന്ന ചോദ്യം പ്രസക്തമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാലു സംസ്ഥാനങ്ങളിലും സിപിഎമ്മിന് കാര്യമായ സ്വാധീനമില്ല. പക്ഷേ ഒള്ള ഒരു ശതമാനത്തില്‍ താഴെയുള്ള വോട്ടുകള്‍ സിപിഎം മത്സരിച്ച് ബിജെപിക്ക് എതിരെ വിഘടിച്ചാല്‍ അത് ബിജെപിക്ക് സഹായം ചെയ്യുമെന്ന ആക്ഷേപം ഉയരുകയും ചെയ്യാനിടയുണ്ട്.

ഇതിനെ സിപിഎം എങ്ങനെ നേരിടുമെന്ന കൗതുകകരമായ സാഹചര്യവും കണ്ടറിയണം.

Advertisment