കുഞ്ഞാലിക്കുട്ടിക്ക് മുന്നറിയിപ്പുമായി കെ.എം ഷാജി. ലീഗിനുള്ളില്‍ ഷാജി പക്ഷത്തിനു പിന്തുണയേറുന്നു !

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്:അച്ചടക്ക സമിതി രൂപീകരിക്കുകയും തന്‍റെ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്ത മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിന് മറുപടിയുമായി കെഎം ഷാജി. തന്നെ പുകച്ചു പുറത്തുചാടിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ആ മോഹം അങ്ങ് മാറ്റി വച്ചേക്കണമെന്നായിരുന്നു ഷാജി എതിരാളികള്‍ക്ക് നല്‍കിയ മറുപടി.

Advertisment

മുസ്ലിം ലീഗിനെ ഇടതുപക്ഷ അനുകൂല രാഷ്ട്രീയ നിലപാടുകളിലേക്ക് എത്തിക്കാനുള്ള ലീഗിലെ കുഞ്ഞാലിക്കുട്ടി പക്ഷവുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് തയ്യാറാണെന്ന സൂചനയാണ് ഷാജി നല്‍കിയത്. തന്നെ വിമര്‍ശിച്ചും തിരുത്തിയും എതിര്‍ത്തും പുറത്തുകളയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ല. യോദ്ധാവ് എപ്പോഴും യുദ്ധഭൂമിയില്‍ നിന്നാകും പൊരുതുക. മരിച്ചു വീഴുന്നെങ്കിലും അവിടെതന്നെയാകും. അല്ലാതെ ശത്രുവിന്‍റെ ചാര്‍ത്തിന്‍റെ മുറ്റത്തുപോയി നില്‍ക്കുന്നവനല്ല യഥാര്‍ഥ പോരാളി - ഷാജി പറഞ്ഞു.

ലീഗില്‍ നിന്നും തന്നെ പുറത്താക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു ഷാജിയുടെ പ്രതികരണം. അതേസമയം കെ.എം ഷാജിയുടെ നിലപാടുകള്‍ക്ക് ലീഗിനുള്ളില്‍ പിന്തുണ വര്‍ധിച്ചുവരികയാണ്. ലീഗിനുള്ളില്‍ മാത്രമല്ല, പാണക്കാട് കുടുംബത്തിനുള്ളില്‍ നിന്നും ശക്തമായ പിന്തുണ ഷാജിക്കുണ്ട്.

അതേസമയം കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടിക്കുള്ളിലും പാണക്കാട് കുടുംബത്തിനുള്ളിലും പിന്തുണ കുറഞ്ഞു വരികയുമാണ്. കുഞ്ഞാലിക്കുട്ടിയുടെ പിണറായി മൃദു സമീപനത്തിനെതിരെ ലീഗില്‍ പൊതുവികാരമുണ്ട്. അത് പരമാവധി മുതലെടുത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിക്കാന്‍ തന്നെയാണ് കെഎം ഷാജിയുടെ നീക്കം.

Advertisment