അടുത്ത വർഷത്തോടെ രാജ്യത്ത് 5ജി സ്‌പെക്ട്രം വിതരണം ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ

author-image
ടെക് ഡസ്ക്
New Update

publive-image

ഡൽഹി : അടുത്ത വർഷത്തോടെ രാജ്യത്ത് 5ജി സ്‌പെക്ട്രം വിതരണം ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. അടുത്ത ഏപ്രിൽ-മെയ് മാസങ്ങളിലായി വിതരണം നടക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 5 ജി മാറ്റത്തക്കുറിച്ചുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ(ട്രായ്) റിപ്പോർട്ട് അടുത്ത ഫെബ്രുവരി-മാർച്ച് മാസത്തോടെ ലഭിക്കും.

Advertisment

അതിന് ശേഷം ഉടൻ തന്നെ ലേലം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. 5 ജി സ്‌പെക്ട്രത്തിന്റെ ലേലം സാങ്കേതിക നിഷ്പക്ഷവും സ്ഥിരതയുമുള്ളതാണെന്ന് ഉറപ്പുവരുത്തും. രാജ്യത്ത് 4 ജി അല്ലെങ്കിൽ 5 ജി ലഭിക്കുമെന്നും ഉറപ്പാക്കും. സ്പെക്ട്രം ലഭ്യതയ്‌ക്കും അതിന്റെ ക്വാണ്ടത്തിനും വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്.

പ്രതിരോധത്തിനും ഐഎസ്ആർഒയ്‌ക്കും ധാരാളം സ്പെക്ട്രം മാറ്റിവെക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് മാസത്തേക്ക് രാജ്യത്ത് 5ജി പരീക്ഷണങ്ങൾ നടത്താൻ ടെലികോം കമ്പനികൾക്ക് ടെലി കമ്യൂണിക്കേഷൻസ് അനുമതി നൽകിയിരുന്നു. ഉപകരണങ്ങളുടെ സംഭരണത്തിനും സജ്ജീകരണത്തിനുമായി 2 മാസത്തെ സമയപരിധിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

5ജി വിന്യസിക്കുന്നതിന് ആവശ്യമായ സ്പെക്ട്രത്തിന്റെ ശരാശരി വലുപ്പത്തിന്റെ നിലവിലെ വില ടെലികോം കമ്പനികൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. വിന്യാസത്തിന് 3.3-3.6 Ghz ബാൻഡിൽ 100 Mhz 5ജി സ്പെക്ട്രം ആവശ്യമാണ്.

ട്രായ് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ടെലികോം ഡിപ്പാർട്ട്‌മെന്റിലേക്ക് ഇത് അയയ്‌ക്കും. തുടർന്ന് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പരിശോധിക്കുമെന്നും റിപ്പോർട്ടുണ്ട്. ടെലികോം മേഖലയിലെ ലോകത്തര നിലവാരം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം 202 ഓടെ യാഥാർത്ഥ്യമാകുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

tech news
Advertisment