കോണ്‍ഗ്രസ് തോറ്റെങ്കിലും ഒരു കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആശ്വസിക്കാം - 'വിഖ്യാത അളിയന്‍' എന്ന ദുരന്തം ഒഴിവായതില്‍. തുടര്‍ച്ചയായ തോല്‍വിയോടെ ഗാന്ധി കുടുംബം ദുര്‍ബലമാകുമ്പോള്‍ ഉത്തരാഖണ്ഡ് വഴി രാജ്യസഭയിലെത്താനുള്ള വധേരയുടെ പദ്ധതി പൊളിയുന്നു...

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: തുടര്‍ച്ചയായ പരാജയ ഘോഷയാത്രകള്‍ക്കിടയിലും രാജ്യത്തെ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ചെറിയൊരു കാര്യമുണ്ട് - ഒരു 'മരുമകന്‍ ദുരന്തം' തല്‍ക്കാലം ഒഴിവായി എന്നാശ്വസിക്കാം - റോബര്‍ട്ട് വധേര (പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ്).

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കുന്നതിന് 48 മണിക്കൂറിനുള്ളിലാണ് റോബര്‍ട്ട് വധേരയുടെ ഒരു പ്രസ്താവന (ആഗ്രഹം) പുറത്തുവന്നത് - അദ്ദേഹത്തിന് ഇനി ജനങ്ങളെ സേവിക്കണം. അതെങ്ങനെ വേണമെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമത്രെ. എന്തായാലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ആ കുടുംബത്തിന്‍റെ കാര്യത്തില്‍ തീരുമാനമായി. അഞ്ചിടങ്ങളിലും നിലം പരിശായി.

ഉത്തരാഘണ്ഡില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ ഉന്നം വച്ചായിരുന്നു 'വിഖ്യാത അളിയന്‍റെ' ആഗ്രഹ പ്രകടനം. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുണ്ടായിരുന്നെങ്കില്‍ അടുത്ത മാസം ഉത്തരാഖണ്ഡില്‍ നിന്നും അളിയനെ രാജ്യസഭയിലെത്തിക്കാന്‍ ഹൈക്കമാന്‍റ് തീരുമാനം ഉറപ്പായിരുന്നു. എന്തായാലും ഫലം വന്നപ്പോള്‍ പാര്‍ട്ടിയും 'ഗാന്ധി നേതൃത്വവും' നിലംപരിശായതോടെ തല്‍ക്കാലം ആ 'ദുരന്തം' ഒഴിവായെന്ന് ആശ്വസിക്കാം.

രണ്ട് യുപിഎ സര്‍ക്കാരുകളുടെ കാലത്തും ഈ മരുമകന്‍ സ്വന്തമായി നടത്തിയ രാജ്യസേവനങ്ങള്‍ ജനങ്ങള്‍ക്കറിയാം. വാരാവുന്നതിന്‍റെ പരമാവധി വാരിക്കൂട്ടി. അതിന്‍റെ പ്രത്യാഘാതങ്ങളാണ് രാജ്യം മുഴുവനുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന തോല്‍വി. അതിനിടയിലാണ് മരുമകന്‍റെ ഉള്ളിലിരുപ്പ് പുറത്തുവന്നത്. ഇനി ജനങ്ങളെ സേവിക്കണമത്രെ !!

Advertisment