വെള്ളവും വൈദ്യുതിയും യാത്രപോലും സൗജന്യമാക്കി ! വിദ്യാഭ്യാസത്തിന്റെയും ചികിത്സയുടെയും ചിലവും കുറഞ്ഞു. ആം ആദ്മിയുടെ ഡല്‍ഹി മോഡല്‍ ഭരണം ഇനി പഞ്ചാബിലും വരുന്നു ! കെജ്രിവാള്‍ മുമ്പോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തോടു വിയോജിക്കുന്നവര്‍ പോലും അംഗീകരിക്കുന്ന ഭരണ മാതൃക ! ഇനി കാണാനിരിക്കുന്നത് ആപ്പിന്റെ വളര്‍ച്ചയുടെ നാളുകളോ ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ ഡല്‍ഹി മോഡല്‍ ഭരണത്തിന്റെ ജനപ്രീതി തന്നെയാണ് പഞ്ചാബില്‍ ഏറെ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. വെറുമൊരു കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ ഇത്രയധികം വികസനവും അടിസ്ഥാന സൗകര്യവും കൊണ്ടുവരാന്‍ കഴിഞ്ഞെങ്കില്‍ അവര്‍ക്ക് പഞ്ചാബില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന ചോദ്യം പഞ്ചാബിലെ വോട്ടര്‍മാരെയും സ്വാധീനിച്ചു.

വെള്ളം, വൈദ്യുതി, ആശുപത്രി, ഗതാഗതം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കെജ്രിവാളിന്റെ മാജിക് രാജ്യത്ത് തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു. ഒരുകാലത്ത് വെള്ളത്തിനും വൈദ്യുതിക്കും വലിയ പ്രതിസന്ധിയുണ്ടായിരുന്ന ഡല്‍ഹിയില്‍ ഇന്നത് സൗജന്യമായി ആളുകള്‍ക്ക് ലഭിക്കുന്നു.

കുട്ടികളുടെ വിദ്യാഭ്യാസവും പൊതുഗതാഗത സംവീധാനം സാധാരണക്കാരന് പ്രാപ്യമാക്കാന്‍ ഇടപെട്ടതും ഗുണം ചെയ്തു. ഇത്തരം ജനകീയ ആവശ്യങ്ങളില്‍ ആം ആദ്മി മുമ്പോട്ടു വച്ച ബദലിന് ഇത്രയധികം സ്വീകാര്യത കിട്ടിയതു തന്നെയാണ് കെജ്രിവാളിനെ വ്യത്യസ്തമാക്കിയത്.

കെജ്രിവാള്‍ മുമ്പോണ്ടു വയ്ക്കുന്ന രാഷ്ട്രീയത്തോട് വിയോജിക്കുന്നവര്‍ പോലും ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ കൊണ്ടുവന്ന മാറ്റത്തെ അംഗീകരിക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍ തന്നെയാണ് ഡല്‍ഹിക്ക് അപ്പുറം ആപ്പിന്റെ സ്വീകാര്യത കൂട്ടിയത്.

ഇനി ഈ മോഡല്‍ ഇന്ത്യയൊട്ടാകെ വരണമെന്ന ആഗ്രഹം ജനങ്ങള്‍ക്കുണ്ടായാല്‍ ആപ്പിന്റെ വളര്‍ച്ച വേഗത്തിലാകും.

Advertisment