ഡല്‍ഹി: 2011-ല്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുന്നത് വരെ ടെലിവിഷന്‍ ഷോയിലെ ഹാസ്യതാരമായിരുന്നു ഭഗവന്ത് സിങ് മന്‍. രാഷ്ട്രീയത്തില്‍ എത്തിയതോടെ വിവാദങ്ങളും പിന്നാലെയെത്തി. അടിച്ചു പൂസായി രാഷ്ട്രീയ വേദികളിലെത്തി വിവാദമുണ്ടാക്കി.
പാര്‍ലമെന്റില്‍ പോലും രണ്ടെണ്ണം അടിച്ചാണ് മന്‍ എത്തുന്നതെന്ന പരാതി പറഞ്ഞത് എഎപി എംപിമാര്‍ തന്നെയായിരുന്നു. കള്ള് മണത്ത് അടുത്തിരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഹരീന്ദര്‍ സിങ് കല്‍സ ഒരിക്കല്‍ പറയുകയുണ്ടായി.
ശവസംസ്‌കാര ചടങ്ങിലും ഗുരുദ്വാരയിലും കുടിച്ചെത്തിയ ഭഗവന്ത് സിങ് മാനെ അവിടെ നിന്നെല്ലാം പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു. 2017 ഒരു റാലിക്ക് അടിച്ച് പൂസായി എത്തി താഴെ വീഴുന്ന സംഭവവും ഉണ്ടായി. എതിരാളികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭഗവന്ത് മന്റെ വെള്ളമടി വലിയ ചര്‍ച്ചയാക്കിയിരുന്നു.
2019-ല്‍ ബര്‍ണാലയിലെ ഒരു റാലിയില്‍ വെച്ച് മന്‍ താന്‍ മദ്യപാനം നിര്‍ത്തുന്നു എന്ന പ്രഖ്യാപനം നടത്തി. താന്‍ ഇനി ഒരിക്കലും മദ്യം തൊടില്ലെന്ന് അദ്ദേഹം അവിടെ വെച്ച് സത്യം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും മന്‍ ഇനി കുടിക്കില്ലെന്ന് പ്രഖ്യാപിച്ചു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഭഗവന്തിന്റെ മദ്യപാനം ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിലെ തമ്മില്‍ തല്ലില്‍ മനംമടുത്ത ജനത്തിന് മാന്റെ മദ്യപാനമൊന്നും വലിയ കാര്യമായി തോന്നിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
2011-ല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിലൂടെയാണ് മന്‍ രാഷ്ട്രീയ പ്രവേശം നടത്തിയത്. കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല. 2014-ല്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഗ്രൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സസരിച്ച ഭവന്ത് മന്‍ രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
നേരത്തെ ജനാഭിപ്രായം തേടിയാണ് ഭഗവന്ത് മനെ എഎപി പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ജനാഭിപ്രായത്തില്‍ 90 ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ നേടി മുന്നിലെത്തിയ മന്‍ എഎപിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചില്ല.