/sathyam/media/post_attachments/qn76a5JnVcZcrb8CdHcX.jpg)
ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാജ്യത്ത് ബിജെപിക്കും കോണ്‍ഗ്രസിനും തൊട്ടുപിന്നില്‍ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി എഎപി. ബിജെപിക്കു പിന്നില്‍ കോണ്‍ഗ്രസിനും എഎപിക്കും രണ്ടു സംസ്ഥാനങ്ങളില്‍ വീതമാണ് ഭരണമുള്ളത്.
കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ഭരണമുള്ള ഘടകകക്ഷിയും തമിഴ്‌നാട്ടിൽ ഭരണ മുന്നണിയുടെ ഭാഗവുമാണ്. എഎപിക്ക് ഡല്‍ഹിക്കു പിന്നാലെ പഞ്ചാബില്‍ കൂടി ഭരണം കിട്ടി. രണ്ട് സംസ്ഥാനങ്ങളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് എഎപി ഭരണം. ഗോവയിലും ഹരിയാനയിലും എഎപിക്ക് നിയമസഭാംഗങ്ങളുമായി.
ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും പിന്നാലെ ദേശീയ തലത്തില്‍ മൂന്നാമത്തെ നേതാവായി കെജരിവാള്‍ മാറും.
കോണ്‍ഗ്രസിന് രണ്ടു സംസ്ഥാനങ്ങളില്‍ ഭരണമുള്ളതിനു പിന്നാലെ മധ്യപ്രദേശ്, കര്‍ണാടക, കേരളം പോലുള്ള പല പ്രധാന സംസ്ഥാനങ്ങളിലും മുഖ്യ പ്രതിപക്ഷ കക്ഷിയുമാണ്.
അതേ സമയം രാജ്യത്തെ മാറിവരുന്ന രാഷ്ട്രീയത്തില്‍ നരേന്ദ്രമോഡിക്കു പിന്നാലെ ജനസ്വാധീനമുള്ള നേതാവായി അരവിന്ദ് കെജരിവാള്‍ മാറും.