/sathyam/media/post_attachments/wXOFqkDapGw6ygwjzTDh.jpg)
ഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെ എഴുതി തള്ളാനൊരുങ്ങുന്ന പ്രതിപക്ഷ കക്ഷികള്‍ ചില കണക്കുകള്‍ അറിയണം. കോണ്‍ഗ്രസില്ലാതെ ബിജെപിയെ നേരിടുമെന്ന് വീമ്പിളക്കുന്ന കക്ഷികള്‍ക്ക് എത്ര എംഎല്‍എമാര്‍ ആകെയുണ്ടെന്ന്. ഇന്ത്യ മുഴുവന്‍ അനുയാളികളും വോട്ടും കിട്ടുന്ന ഏക പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ കൂടെ കൂട്ടാതെ ബിജെപിയെ പ്രതിരോധിക്കാനാവില്ലെന്നതാണ് സത്യം.
രാജ്യത്താകമാനം ബിജെപിക്ക് 1443 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിനാകട്ടെ 753 എംഎല്‍എമാരുണ്ട്. അതായത് ഇത്ര തിരിച്ചടികള്‍ക്കിടയിലും ബിജെപിയ്ക്ക് ഉള്ളതിനേക്കാള്‍ പകുതിയില്‍ കൂടുതല്‍ അംഗങ്ങള്‍ കോണ്‍ഗ്രസിനുണ്ട് എന്നു വ്യക്തം.
തൃണമൂല്‍ കോണ്‍ഗ്രസിനാണ് മൂന്നാം സ്ഥാനം. 236 എംഎല്‍എമാരാണ് അവര്‍ക്കുള്ളത്. ആം ആദ്മി 156, വൈഎസ്ആര്‍ കോണ്‍ഗ്രസ് 151, ഡിഎംകെ 139, ബിജു ജനതാദള്‍ 114, തെലങ്കാന രാഷ്ട്ര സമിതി 103 എന്നിങ്ങനെയാണ് മൂന്നക്ക അംഗങ്ങള്‍ നിയമസഭയിലുള്ള മറ്റു കക്ഷികള്‍.
/sathyam/media/post_attachments/LlokzPBgtTsjxuz8Lved.jpg)
കോണ്‍ഗ്രസിന് പകരം ബിജെപിയെ വെല്ലുവിളിക്കാനാകുമെന്ന് വലിയ അവകാശവാദമുന്നയിക്കുന്ന സിപിഎമ്മിന്റെ ആകെ സമ്പാദ്യം 88 എംഎല്‍എമാരാണ്. അതായത് സിപിഎമ്മിനെക്കാള്‍ എട്ടിരട്ടിയിലേറെ ശക്തിയുള്ള കോണ്‍ഗ്രസിനെയാണ് സിപിഎം ശക്തിയില്ലെന്ന് ആക്ഷേപിക്കുന്നത്.
സിപിഎമ്മിന്റെ എംഎല്‍എമാരില്‍ ഏതാണ്ട് മുഴുവനും കേരളത്തില്‍ നിന്നുള്ളവരാണ് എന്നതും കണക്കുകളില്‍ വ്യക്തം. ഇത്രയധികം ദുര്‍ബലരായ ഇടതുപക്ഷം എങ്ങനെ ബിജെപിക്ക് വെല്ലുവിളിയാകുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമില്ല.
ബിജെപിയുടെ പകുതിയിലേറെ അംഗങ്ങളുള്ള കോണ്‍ഗ്രസിന് തന്നെയാണ് അതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം തല്‍ക്കാലം വഹിക്കാനാകൂ. കോണ്‍ഗ്രസില്ലാത്ത ഒരു ബദല്‍ എന്നു പറയുന്നത് പറച്ചിലില്‍ മാത്രമാകുന്നതും ഈ കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ്.
കേവലം കേരളത്തിലെ സംഘടനാ ബലം കണ്ട് ബിജെപിയെ ദേശീയ അടിസ്ഥാനത്തില്‍ നേരിടാന്‍ കഴിയുമെന്ന സിപിഎം മോഹങ്ങള്‍ പാഴ് വാക്കാണെന്ന് തെളിയുന്നതും ഈ കണക്കുകളില്‍ തന്നെയാണ്.