/sathyam/media/post_attachments/T97vaaw1ELigz5GN1e9o.jpg)
ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് പഞ്ചാബില്‍ നിന്നും രാജ്യസഭയിലേക്ക്. ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി ഹര്‍ഭജന്‍ സിങിനെ പ്രഖ്യാപിച്ചു.
ഇന്നാണ് ഹര്‍ഭജന്റെ സ്ഥാനാര്‍ഥിത്വം എഎപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എഎപിക്ക് അഞ്ചു സീറ്റുകള്‍ ലഭിക്കും.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹര്‍ഭജന്‍ ബിജെപിയിലും കോണ്‍ഗ്രസിലും ചേര്‍ന്നേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സിദ്ദു ഹര്‍ഭജനപ്പമൊള്ള ഫോട്ടോ ട്വീറ്റ് ചെയ്തതാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നുക്കമെന്ന് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. ഇതെല്ലാം തള്ളിയാണ് ഹര്‍ഭജന്റെ രാഷ്ട്രീയ പ്രവേശനം.