/sathyam/media/post_attachments/NWOwz41WcoQAbs0dBTeU.jpg)
ഡല്‍ഹി: സുരേഷ് ഗോപിയടക്കമുള്ള രാജ്യസഭയിലെ ആറ് നാമനിര്‍ദേശക അംഗങ്ങളുടെ കാലാവധി ഏപ്രില്‍ 24ന് അവസാനിക്കും. സുബ്രമണ്യന്‍ സ്വാമി, രൂപ ഗാംഗുലി, സ്വപന്‍ ദാസ് ഗുപ്ത, നരേന്ദ്രയാദവ്, മേരി കോം, സംഭാജിരാജേ ഛത്രപദി എന്നിവരുടെ കാലാവധിയാണ് സുരേഷ് ഗോപിക്ക് ഒപ്പം പൂര്‍ത്തിയാകുക.
നിലവിലെ സ്ഥിതിയില്‍ സുരേഷ് ഗോപിയെ വീണ്ടും ബിജെപി സഭയില്‍ എത്തിക്കുമോ എന്നു വ്യക്തമല്ല. രണ്ടു വര്‍ഷത്തിനപ്പുറം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് സാധ്യത.
സുരേഷ് ഗോപിയും തന്റെ മനസിലിരുപ്പ് ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല. നിലവില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഇവരില്‍ ആരെയും വീണ്ടും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമോ എന്നും വ്യക്തമല്ല.