രാജ്യസഭയില്‍ 100 ൽ തൊട്ട് ബിജെപി ! 1988ന് ശേഷം 100 അംഗങ്ങള്‍ രാജ്യസഭയില്‍ ഉള്ള ഏക പാര്‍ട്ടിയായി ബിജെപി. കോണ്‍ഗ്രസ് മെലിഞ്ഞു; ആകെയുള്ളത് 28 അംഗങ്ങള്‍ മാത്രം ! അംഗസംഖ്യയില്‍ ദേശീയപാര്‍ട്ടിയായ സിപിഎമ്മിനെ മറികടന്ന് ആം ആദ്മി പാര്‍ട്ടി ! കെജ്രിവാളിന് രാജ്യസഭയിലുള്ളത് എട്ടംഗങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: ഒഴിവുവന്ന 13 രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യസഭയില്‍ വന്‍ നേട്ടവുമായി ബിജെപി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 4 സീറ്റുകളാണ് ബിജെപി നേടിയത്. ഇതോടെ രാജ്യസഭയില്‍ ബിജെപിക്ക് ആകെ 100 അംഗങ്ങളായി.

1988 ശേഷം ഇതാദ്യമായാണ് ഒരു പാര്‍ട്ടിക്ക് തനിച്ച് 100 അംഗങ്ങള്‍ രാജ്യസഭയില്‍ വരുന്നത്. അടുത്ത ആഗസ്‌റ്റോടെ വീണ്ടും ഒഴിവു വരുന്ന സീറ്റില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതോടെ ബിജെപിയുടെ അംഗബലം ഇനിയും ഉയരും. അതേ സമയം കോണ്‍ഗ്രസിന്റെ പരുങ്ങലിലായി.

കേരളത്തില്‍ നിന്നുള്ള ഏക സീറ്റില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം ഒതുങ്ങി. ഇതോടെ രാജ്യസഭയില്‍ ആകെ 28 അംഗങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ആസാമിലെ ഒരു സീറ്റില്‍ കൂടി ജയിക്കാന്‍ കഴിയുമായിരുന്നെങ്കിലും പതിവുപോലെ എംഎല്‍എമാര്‍ കാലുവാരിയതോടെ ആ സീറ്റും ബിജെപി കൊണ്ടുപോയി.

പഞ്ചാബില്‍ ഒഴിവു വന്ന അഞ്ചില്‍ അഞ്ചും ആം ആദ്മി നേടി. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് അടക്കമുള്ളവരാണ് വിജയിച്ചത്. ഇതോടെ രാജ്യസഭയിലെ കക്ഷി നിലയില്‍ എട്ടംഗങ്ങളോടെ ആം ആദ്മി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

13 അംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസും 10 അംഗങ്ങളുള്ള ഡിഎംകെയുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ത്രിപുരയില്‍ ഉണ്ടായിരുന്ന സീറ്റ് നഷ്ടപ്പെട്ട സിപിഎമ്മിന് ഇത്തവണ ഒരാളെ മാത്രമാണ് രാജ്യസഭയില്‍ എത്തിക്കാനായത്.

ഇതോടെ സിപിഎം പ്രാതിനിധ്യം 5 എണ്ണം മാത്രമായി. ദേശീയ പാര്‍ട്ടിയായ സിപിഎമ്മിന് പ്രാദേശിക പാര്‍ട്ടിയായ ആം ആദ്മിയെക്കാള്‍ അംഗങ്ങള്‍ കുറവാണ്.

നേരത്തെ ഹിമാചല്‍ പ്രദേശ് , നാഗാലാന്റ് എന്നിവിടങ്ങളില്‍ നിന്നും ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആസാമില്‍ നിന്നും ത്രിപുരയില്‍ നിന്നുമാണ് ബിജെപിക്ക് മറ്റു രണ്ടു സീറ്റുകള്‍ കിട്ടിയത്. ആസാമിലെ രണ്ടാം സീറ്റ് എന്‍ഡിഎ സഖ്യത്തിനും ലഭിച്ചു.

Advertisment