ആ പ്രഖ്യാപനം വന്നു... ജൂലൈ 1 മുതൽ പഞ്ചാബിലെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ആ പ്രഖ്യാപനം വന്നു. ജൂലൈ 1 മുതൽ പഞ്ചാബിലെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം.

Advertisment

ആപ്പിനെ വിമർശിക്കുന്നവർ ഇതിലൊക്കെ ഉളുത്ത ന്യായീകരണങ്ങൾ കണ്ടെത്താൻ ശ്രമിക്കാതെ ഇതവർ ക്കുമാത്രം എന്തുകൊണ്ടുകഴിയുന്നു എന്നതും മറ്റു സംസ്ഥാനങ്ങളിൽ എന്തുകൊണ്ടിതു പരീക്ഷിക്കുന്നില്ല എന്നതും പരിശോധിക്കണം.

സൗജന്യങ്ങൾ നൽകി നാട് നന്നാക്കാനാകില്ലെന്ന് വാദിക്കുന്നവർ യൂറോപ്യൻ രാജ്യങ്ങളെ കണ്ടുപഠിക്കണം. ജനങ്ങൾക്കവിടെ സൗജന്യങ്ങളുടെ പെരുമഴയാണ്. സീനിയർ സിറ്റിസൺസ് വരെ പഞ്ചനക്ഷത്ര സമാനമായ ഓൾഡ് ഏജ് ഹോമുകളിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടി സൗജന്യമായാണ് താമസിക്കുന്നത്.

തലമുറയുടെ ഭാവിയെപ്പറ്റിയുള്ള ചിന്ത അവിടെ മാതാപിതാക്കളെക്കാളുപരി സർക്കാരുകൾക്കാണ്. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർക്കും സർക്കാരാണ് പെൻഷൻ നൽകുന്നത്. അവരോട് വാങ്ങിയ ടാക്സ് ഒരർത്ഥത്തിൽ പലിശയുൾപ്പെടെ പെൻഷനായി അവർക്കു മടക്കിനൽകുന്നു.

നമ്മുടെ നാട്ടിൽ അഴിമതി ഇല്ലാതായാൽ റവന്യൂ വരുമാനത്തിന്റെ കുറഞ്ഞത് 30% മിച്ചം പിടിക്കാനാകും. ഇത് തെളിയിച്ചത് മറ്റെങ്ങുമല്ല, ഡൽഹി സംസ്ഥാനത്താണ്. നിർമ്മാണ മേഖലകളിലും പൊതുമരാമത്ത് വകുപ്പുകളിലും സർക്കാർ വകുപ്പുകളിലും നടക്കുന്ന അഴിമതികൾ ഇല്ലാതാക്കാൻ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ ഉറപ്പായും അത് നടക്കും എന്നവർ തെളിയിച്ചിരിക്കുന്നു.

അഴിമതിക്കെതിരേ എഎപി സർക്കാർ നടത്തിയ പോരാട്ടം 90% വും വിജയിച്ചിരിക്കുന്നു. 2015 ൽ ഭരണമേറ്റെടുക്കുമ്പോൾ കടക്കെണിയിലായിരുന്ന സർക്കാർ ഇപ്പോൾ തുടരെത്തുടരെ മിച്ചബഡ്ജറ്റാണ് അവതരിപ്പിക്കുന്നത്.

പല കാര്യങ്ങളിലും എഎപി സർക്കാർ മാതൃകയാണ്. വീരമൃത്യുവരിക്കുന്ന സൈനികരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുന്ന ആദ്യത്തെ സർക്കാരാണ് ഡൽഹിയിലെ ആം ആദ്മി സർക്കാർ.

താറുമാറായിക്കിടന്ന ഡൽഹിയിലെ സർക്കാർ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലുയർത്തി മികച്ച സൗകര്യങ്ങളൊരുക്കി നൽകിയത് നേരിട്ടുകാണാൻ മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിന്റെ ഭാര്യ മേലേനിയ ട്രമ്പ് വരെ എത്തിയിരുന്നു.

അടുത്തിടെ തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡൽഹിയിലെ സ്‌കൂളുകളും മൊഹല്ല ക്ലിനിക്കുകളും നേരിട്ടുകാണാനെത്തുകയും അതിൽ ആകൃഷ്ടനായ അദ്ദേഹം ഇതേ രീതിയിൽ തമിഴ്നാട്ടിലും ഇവ പ്രവർത്തികമാക്കുമെന്നും അതിന്റെ ഉദ്‌ഘാടനത്തിന് അരവിന്ദ് കെജ്‌രി വാളിനെ ക്ഷണിക്കുമെന്നും പറയുകയുണ്ടായി.

റേഷൻ കടകളിൽ നടക്കുന്ന അഴിമതികൾ എല്ലാവര്ക്കും അറിവുള്ളതാണ്. എന്തെല്ലാം പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നാലും അതിനു തടയിടാൻ അവ പര്യാപ്തമല്ല എന്നതാണ് വാസ്തവം. അതിനു പരിഹാരമെന്നവണ്ണം റേഷൻ വീട്ടിലെത്തിച്ചുനൽകാനുള്ള വാതിൽപ്പടി സേവനത്തിന് ഡൽഹി സർക്കാർ തുടക്കമിട്ടെങ്കിലും കേന്ദ്രസർക്കാർ അനുമതി നല്കാതിരുന്നതിനാൽ ഇത് വരെ അത് പ്രവർത്തികമായില്ല. കാരണം കേന്ദ്രഭരണ പ്രദേശമായതിനാൽ അവർക്ക് കേന്ദ്രാനുമതിയില്ലാതെ അത് നടപ്പാക്കാനാകില്ല എന്നതുതന്നെ.

എന്നാൽ പഞ്ചാബിൽ എഎപി സർക്കാർ ഉടൻതന്നെ റേഷൻ വാതിൽപ്പടി സേവനം നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. പൂർണ്ണ സംസ്ഥാനമായതിനാൽ അവിടെ അതിനു കേന്ദ്രനാനുമതി ആവശ്യമില്ല.

ഡൽഹിയിൽ 14 വിവിധ വകുപ്പുകളിലെ 100 സേവനങ്ങളും വാതിൽപ്പടിയാക്കിയിരിക്കുകയാണ്. Sarkar Aap Ke Dwar അഥവാ സർക്കാർ നിങ്ങളുടെ വാതിലിൽ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. 1076 എന്ന നമ്പറിൽ വിളിച്ചു രെജിസ്റ്റർ ചെയ്താൽ ഏതു സേവനമാണോ ആവശ്യമുള്ളത് അതുമായി ബന്ധപ്പെട്ട മൊബൈൽ അസി സ്റ്റന്റ് നിങ്ങളുടെ വീട്ടിലെത്തുന്നു.

കാസ്റ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, വാഹനത്തിന്‍റെ ഉടമസ്ഥാവകാശ കൈമാറ്റം (transfer of vehicle ownership), ഒബിസി സര്‍ട്ടിഫിക്കറ്റ്, എസ്‌സി സര്‍ട്ടിഫിക്കറ്റ്, ഇന്‍കം സര്‍ട്ടിഫിക്കറ്റ്, ലേണേഴ്സ് ലൈസന്‍സ്, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് (Domicile Certificate), വിവാഹ രജ്സ്ട്രേഷന്‍ തുടങ്ങി 100 ൽപ്പരം സേവനങ്ങളിൽ വീടുകളിലെത്തി രേഖകളുടെ പകർപ്പുകൾ മൊബൈലിൽ പകർത്തി അപേക്ഷ എഴുതിവാങ്ങിയ ശേഷം 50 രൂപ ഫീസ് വാങ്ങി അതിനുള്ള രസീത് നൽകുന്നു.

48 മണിക്കൂ റിനുള്ളിൽ നിങ്ങൾക്ക് ആവശ്യമുള്ള സർട്ടിഫിക്കറ്റ് മൊബൈൽ അസിസ്റ്റന്റ് വീടുകളിൽ എത്തിച്ചു നൽകുന്നു. ഡൽഹിയിൽ സർക്കാർ വകുപ്പുകളിലെ 300 സേവനങ്ങൾ വാതിൽപ്പടിയാക്കാനുള്ള തയ്യറെടുപ്പുകളും നടക്കുകയാണ്.

ഇതുമൂലം ആളുകൾക്ക് ഓഫീസുകളിൽ കയറിയിറങ്ങേണ്ട ആവശ്യമേ വരുന്നില്ല. ഓഫീസിൽ തിരക്കില്ല, ഫയലുകൾ കെട്ടിക്കിടക്കുന്നില്ല, ഇടനിലക്കാറില്ല. സർക്കാർ വിഭാഗങ്ങളിൽ അഴിമതിയും കൈക്കൂലിയും ഉണ്ടാകുന്നില്ല. ജനങ്ങളും ഹാപ്പി. 300 വാതിൽപ്പടി സേവനങ്ങൾ യാഥാർഥ്യമാകുക വഴി ഡൽഹിയിൽ സർക്കാർ ഓഫീസുകളിൽ ആളുകൾക്ക് കയറിയിറങ്ങേണ്ട അവസ്ഥ പൂർണ്ണമായും ഇല്ലാതാക്കുകയാണ്.

സദ്ഭരണവും സോഷ്യലിസവും പറഞ്ഞുനടക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും വരെ ഇതുവരെയും ജനങ്ങളിൽനിന്ന് അപ്രാപ്യമെന്ന നിലയിൽ ഒളിച്ചുവച്ച വാതിൽപ്പടി സേവനങ്ങൾ നിഷ്പ്രയാസം നടപ്പാക്കി ജനവിശ്വസം ആർജ്ജിക്കാൻ കുറഞ്ഞസമയം കൊണ്ട് ആപ്പ് സർക്കാരിന് കഴിഞ്ഞിരിക്കുന്നു.

publive-image

മറ്റൊരു വിപ്ലവകരമായ മുന്നേറ്റം ഡൽഹിയിൽ നടന്നത്, സ്ത്രീകൾക്കും, സീനിയർ സിറ്റിസൺസിനും, വിദ്യാർത്ഥികൾക്കും ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകളിൽ (DTC) സൗജന്യയാത്ര അനുവദിച്ചിരിക്കുന്നു എന്നതാണ്.

ഇതിനായി ഇവർക്കെല്ലാം പിങ്ക് കാർഡുകൾ നൽകിയിട്ടുണ്ട്. യാത്രാച്ചെലവുകൾ താങ്ങാനാകാതെ പഠനമുപേക്ഷിക്കേണ്ട അവസ്ഥ ഇനി ഡൽഹിയിലെ കോളേജ് വിദ്യാർത്ഥികൾക്ക് പോലും ഉണ്ടാകില്ല എന്നത് വലിയ കാര്യമാണ്. എടുത്തുപറയേണ്ട മറ്റൊരുകാര്യം സീനിയർ സിറ്റിസൺസിനായി ഡൽഹി സർക്കാർ സൗജന്യമായി നടത്തുന്ന പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥയാത്രകളാണ്.

മദ്യവിതരണം ഡൽഹിയിൽ പൂർണ്ണമായും സ്വകാര്യമേഖലയെ ഏൽപ്പിക്കുകയും ഔട്‍ലെറ്റുകൾ ആധു നികരീതിയിൽ സജ്ജീകരിച്ച് കസ്റ്റമർക്ക് വാക്ക് ഇൻ രീതിയിൽ രീതിയിൽ മദ്യം വാങ്ങുവാനും പൂർണ്ണമായും എല്ലാ ഔട്ലെറ്റുകളും എയർ കണ്ടീഷൻ ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. അല്ലാതുള്ളവയ്‌ക്ക് അനുമതി നൽകില്ല.

സുരക്ഷയുമായി ബന്ധപ്പെട്ട് ലോകത്ത് ഏറ്റവും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള നഗരമായി ഫോബ്‌സ് മാഗസിൻ ഡൽഹിയെ 2021 ൽ പ്രഖ്യാപിക്കുകയുണ്ടായി. ന്യൂയോർക്ക്, ലണ്ടൻ, ഷാങ്ഹായ് നഗരങ്ങളെക്കാൾ സിസിടിവി ക്യാമറ കൂടുതൽ സ്ഥിപിച്ചിട്ടുള്ളത് ഡൽഹിയിലാണ്. ഒരു സ്ക്വയർ മൈൽ ചുറ്റളവിൽ 1826.6 ക്യാമറകൾ ഡെൽഹിയിലുള്ളപ്പോൾ ലണ്ടനിൽ 1138 ഉം ഷാങ്ഹായിൽ 520 ക്യാമറകളുമാണുള്ളത്. ചെന്നൈയിൽ 609 ക്യാമറകളും മുംബൈയിൽ കേവലം 157 ക്യാമറകളുമാണു സ്ഥാപിതം.

ഡൽഹിയിൽ എഎപി സർക്കാർ ആദ്യഘട്ടത്തിൽ 2,75,000 ക്യാമറകളും രണ്ടാം ഘട്ടത്തിൽ 1,40,000 ക്യാമറ കളുമാണ് നഗരത്തിലെ നിരത്തുകളിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലും സ്ഥാപിച്ചത്.

ഇച്ഛാശക്തിയുള്ള ഭരണാധികാരികളുണ്ടെങ്കിൽ അഴിമതിമുക്തവും സുതാര്യവുമായ സദ്ഭരണം കാഴ്ചവ യ്ക്കാൻ പണം ഒരു തടസ്സമാകില്ല എന്ന് എഎപി സർക്കാർ പലതവണ തെളിയിച്ചിരിക്കുകയാണ്.

Advertisment