ഉത്തരഭാരതം ചുട്ടുപഴുക്കുന്നു... ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ താപനില 45 ഡിഗ്രിവരെയെത്തിയിക്കുന്നു !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ഡല്‍ഹി:ഉത്തരഭാരതം ചുട്ടുപഴുക്കുന്നു ! ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ താപനില 45 ഡിഗ്രിവരെയെത്തിയിക്കുന്നു. റിക്കാർഡ് ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കഴിഞ്ഞ 54 വർഷത്തിനുശേഷം റിക്കാർഡ് ചൂടാണ് ഡൽഹിയിലും ഇപ്പോൾ അനുഭവപ്പെടുന്നത്.

Advertisment

publive-image

ഇന്ന് ഡൽഹിയിൽ 44 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് രേഖപ്പെടുത്തിയിരുന്ന കൂടിയ ചൂട് 45.6 ഡിഗ്രിയായിരുന്നു. വരും ദിവസങ്ങളിൽ ഈ റിക്കാർഡും ഭേദിക്കപ്പെടും എന്നാണനുമാനം.

publive-image

രാത്രിയിലും ഡൽഹിയിൽ ചൂടിന് കുറവൊന്നുമില്ല. അതിനുള്ള കാരണം പകൽ സൂര്യനിൽനിന്നുണ്ടാകുന്ന ചൂട്, കോൺക്രീറ്റ് നിർമ്മാണങ്ങളും ഉയർന്ന കെട്ടിടങ്ങളും മൂലം ഭൂമിയിലേക്ക് ആഗിരണം ചെയ്യപ്പെടാതെ രാത്രിയിലും അന്തരീക്ഷത്തിൽ നിലനിൽക്കുന്നു എന്നതാണ്.

publive-image

ഉത്തരേന്ത്യയിൽ വൈദ്യുതിക്ഷാമം ഉണ്ടാകാനുള്ള പ്രധാനകാരണം ഇതുതന്നെയാണ്. അസഹനീയമായ ചൂടുമൂലം വൈദ്യുതിഉപയോഗം ഗണ്യമായി വർദ്ധിച്ചു. ആവശ്യമനുസരിച്ച് കൂടുതൽ ഉൽപ്പാദനം നടത്തേണ്ടിവരുന്നതിനാൽ തെർമൽ പവർ സ്റ്റേഷനുകളിൽ കൽക്കരി തികയാതെ വന്നു. കൽക്കരി ഉൽപ്പാദനം വർദ്ധിപ്പിച്ചെങ്കിലും അത് ട്രാൻസ്‌പോർട്ട് ചെയ്യാൻ കഴിയുന്നില്ല.

ഇതിനുപരിഹാരമായി നിരവധി ലോക്കൽ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി കൽക്കരി കൊണ്ടുപോകുന്ന വാഗണുകളുടെ യാത്ര സുഗമവും വേഗതയേറിയതുമാക്കിയിരിക്കുകയാണ്.

publive-image

ചൂട് കാലം കഴിഞ്ഞാൽ ജൂൺ പകുതിയോടെ വൈദ്യുതക്ഷാമം ഇല്ലാതാകുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിൽ ആവശ്യമുള്ള മൊത്തം വൈദ്യുതിയുടെ 70 % വും കൽക്കരിയിൽ പ്രവർത്തിക്കുന്ന തെർമൽ പവർ സ്റ്റേഷനുകളാണ് സപ്ലൈ ചെയ്യുന്നത്.

Advertisment