പൊള്ളുന്ന ചൂട്... ഇന്ത്യയില്‍ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത് ബാന്ദയില്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ഡല്‍ഹി: ഇന്ത്യയിൽ ഏറ്റവുമധികം ചൂട് (47.4 ഡിഗ്രി) രേഖപ്പെടുത്തിയത് ശനിയാഴ്ച ഉത്തർപ്രദേശിലെ ബാന്ദയിലായിരുന്നു. 122 വർഷത്തെ റിക്കാർഡാണ്‌ ഇതോടെ മറികടന്നിരിക്കുന്നത്. സാമാന്യനിലയെക്കാൾ 4 ഡിഗ്രി കൂടുതലാണ് ഇപ്പോൾ അനുഭവപ്പെടുന്ന ചൂട്.

Advertisment

ഉത്തരേന്ത്യയിലെങ്ങും ചൂടിന് ശമനമില്ല. പ്രയാഗ്‌രാജ് 46.8, ജാൻസി 46.2, റായ്ബറേലി 45.4, ആഗ്ര 45.2 ഡിഗ്രി ചൂടാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്.

Advertisment