ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ഡല്‍ഹി: അഞ്ചു പതിറ്റാണ്ടിന് മുമ്പത്തെ ആ പഴയ കെഎസ്‌യുക്കാരനായി ഉമ്മന്‍ചാണ്ടി. പ്രായത്തെ അവഗണിച്ച് ചുറുചുറുക്കോടെ ഉമ്മന്‍ചാണ്ടി വിളിച്ചുകൊടുത്ത മുദ്രാവാക്യം കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ഏറ്റു വിളിച്ചു.
ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തിനു മുന്നിലേക്ക് എഐസിസി നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഉമ്മന്‍ചാണ്ടി പഴയ കെഎസ്‌യുക്കാരന്റെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചത്.
രാഹുല്‍ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ് എന്ന് ഉമ്മന്‍ചാണ്ടി മുദ്രാവാക്യം വിളിച്ചപ്പോള്‍ കൊടിക്കുന്നില്‍ സുരേഷും അടൂര്‍ പ്രകാശും ബെന്നി ബെഹന്നാനും ജെബി മേത്തറും അത് ഏറ്റുവിളിച്ചു.
കോണ്‍ഗ്രസിന്റെ മുഴുവന്‍ എംപിമാരും പ്രവര്‍ത്തക സമിതിയംഗങ്ങളും ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.