ഇഡിക്കെതിരായ പ്രതിഷേധത്തിനിടെ കണ്ടം വഴിയോടി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ! അറസ്റ്റു ചെയ്യാനെത്തിയ പോലീസുകാരനെ കബളിപ്പിച്ച് ബിവി ശ്രീനിവാസ് ഓടി രക്ഷപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഓടി രക്ഷപ്പെടുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡല്‍ഹി: ഇഡി ഓഫീസിലേക്കുള്ള മാര്‍ച്ചിനിടെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനെ കബളിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഓടി രക്ഷപ്പെട്ടു. ഡല്‍ഹിയില്‍ ഇന്നു നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് ആണ് പൊലീസിനെ വെട്ടിച്ച് ഓടിയത്.

കാറില്‍ നിന്നും ശ്രീനിവാസിനെ വിളിച്ചിറക്കി പോലീസുകാരന്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പോലീസുകാരനോട് സംസാരിച്ചു വന്ന ശ്രീനിവാസ് ഇതിനിടെ പോലീസുകാരനെ വെട്ടിച്ച് ഓടി രക്ഷപെടുകയായിരുന്നു.

ശ്രീനിവാസിന്റെ ഓട്ടം സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്.

Advertisment