/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
ന്യൂ ഡൽഹി: അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ഡൽഹി മലയാളി അസോസിയേഷന്റെയും കോട്ടക്കൽ ആര്യ വൈദ്യ ശാല, ന്യൂ ഡൽഹി ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ ആർകെ പുരം സെക്ടർ 4-ലെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ യോഗ സംഘടിപ്പിക്കുന്നു.
യോഗയെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യവും യോഗ അനുഷ്ഠിക്കുന്നതുമൂലം ശരീരത്തിനും മനസിനും ലഭ്യമാകുന്ന ആത്മ സംതൃപ്‌തിയെയും ആരോഗ്യത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടി പൊതു ജനങ്ങൾക്കുവേണ്ടി സൗജന്യമായാണ് സംഘടിപ്പിക്കുന്നത്.
ഭാരതം ലോകത്തിനു നൽകിയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായമായ യോഗ സാധാരണ ജനങ്ങളിലേക്ക് പകരാനും യോഗയെപ്പറ്റി കൂടുതൽ മനസിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് പറഞ്ഞു.
ഉപകാരപ്രദമായ ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കെ ജെയുമായി 9810791770, 8287524795 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.