ഭാരതം ലോകത്തിനു നൽകിയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായം - ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ യോഗാ സംഘടിപ്പിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കോട്ടക്കൽ ആര്യ വൈദ്യശാല, ന്യൂ ഡൽഹി ശാഖ സീനിയർ ഫിസിഷ്യനും ബ്രാഞ്ച് മാനേജരുമായ ഡോ ശ്രീനിവാസ പാണ്ഡേ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു. ഡിഎംഎ ഭാരവാഹികൾ സമീപം

ന്യൂ ഡൽഹി: ഭാരതം ലോകത്തിനു നൽകിയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായമായ യോഗ സാധാരണ ജനങ്ങളിലേക്ക് പകരാനും യോഗയെപ്പറ്റി കൂടുതൽ മനസിലാക്കുന്നതിനും വേണ്ടി അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെയും കോട്ടക്കൽ ആര്യ വൈദ്യ ശാല, ന്യൂ ഡൽഹി ശാഖയും സംയുക്തമായി ആർ കെ പുരം സെക്ടർ 4-ലെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ യോഗ സംഘടിപ്പിച്ചു.

യോഗയെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗ അനുഷ്ഠിക്കുന്നതുമൂലം ശരീരത്തിനും മനസിനും ലഭ്യമാകുന്ന സംതൃപ്‌തിയെയും ആരോഗ്യത്തെക്കുറിച്ചുമൊക്കെ ഒരു മണിക്കൂർ നീണ്ടു നിന്ന പരിപാടിയിൽ യോഗാ പരിശീലകനും മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ ഡിപ്ലോമ വിദ്യാർത്ഥിയുമായ കിരൺ വിനോദ് വിശദീകരിച്ചു.

കോട്ടക്കൽ ആര്യ വൈദ്യശാല, ന്യൂ ഡൽഹി ശാഖ സീനിയർ ഫിസിഷ്യനും ബ്രാഞ്ച് മാനേജരുമായ ഡോ ശ്രീനിവാസ പാണ്ഡേ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വിമൽ കുമാർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് രോഹിത് ആര്യ, ഡിഎംഎ വൈസ് പ്രസിഡന്റ് മണികണ്ഠൻ കെവി, ജനറൽ സെക്രട്ടറി ടോണി കെജെ, ട്രെഷറർ മാത്യു ജോസ്, ജോയിന്റ് ട്രെഷറർ പിഎൻ ഷാജി, ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ സംസാരിച്ചു.

വേൾഡ് മലയാളി കൗൺസിൽ, ഡൽഹി പ്രസിഡന്റ് ഡൊമിനിക് ജോസഫ്, ഡിഎംഎ കേന്ദ്ര നിർവാഹക സമിതി അംഗം സുജാ രാജേന്ദ്രൻ റിസോഴ്സ് കമ്മിറ്റി കൺവീനർ രവീന്ദ്രൻ പിരിയാട്ട്, മെഹ്‌റോളി ഏരിയ ചെയർമാൻ കെപിഎച്ച് ആചാരി, ആർ കെ പുരം ഏരിയ ചെയർമാൻ ഒ ഷാജികുമാർ തുടങ്ങിയവരും പങ്കെടുത്തു.

Advertisment