/sathyam/media/post_attachments/Hz1A6rhM7U5eW91S9Rox.jpg)
ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തുന്നു. പാർട്ടി വക്താവ് മനു അഭിഷേക് സിംഗ്‌വിയെയും കുമാരി ഷെൽജെയുമാണ് കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് പുതുതായി ഉൾപ്പെടുത്തിയത്.
മുൻ രാജ്യസഭാ എംപി സുബ്രമണി റെഡ്ഡിയെ സ്ഥിരം ക്ഷണിതാവ് ആയി നിയമിച്ചു. യുപിസിസി പ്രസിഡൻറ് അജയ്കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ കോൺഗ്രസിന്‍റെ മാധ്യമ - പ്രചാരണ വിഭാഗങ്ങളുടെ തലപ്പത്ത് നേരത്തെ മാറ്റം ഉണ്ടായിരുന്നു. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജയ്റാം രമേശിനെ കോൺഗ്രസിന്‍റെ മാധ്യമ - പ്രചാരണ വിഭാഗങ്ങളുടെ തലപ്പത്തേക്ക് കൊണ്ടുവന്നിരുന്നു.
രൺദീപ് സിംഗ് സുർജേവാലയെ മാറ്റിയാണ് ജയ്റാം രമേശിനെ നിയമിച്ചത്. കേന്ദ്രമന്ത്രിയെ മാധ്യമ - പ്രചാരണ വിഭാഗത്തിന്‍റെ തലപ്പത്ത് എത്തിച്ചത്. ഉദയ്പൂർ ചിന്തൻ ശിബിറിലെ തീരുമാനപ്രകാരമാണ് മാറ്റങ്ങളെന്നാണ് സൂചന.
കൂടുതൽ യുവാക്കളെ പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുന്നതായും സൂചനയുണ്ട്.