ഡല്‍ഹി: കെപിസിസി ഭാരവാഹിയായ മുന്‍ കേന്ദ്രമന്ത്രിക്കെതിരെ പീഡനാരോപണം. ആരോപണം സ്ഥിരീകരിച്ച് ലോകസഭാ സെക്രട്ടറിയേറ്റ്. കണ്ണൂര്‍ സ്വദേശിയായ വിധവയാണ് പരാതിക്കാരി.
ഭര്‍ത്താവിന്റെ മരണ ശേഷം ഫത്തറില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുമ്പോഴാണ് കെപിസിസി നേതാവായ എംപിയെ പരിചയപ്പെടുന്നത്. ഇവര്‍ ജോലി ചെയ്തിരുന്ന ഹോട്ടലിലെ ജീവനക്കാരനാണ് നേതാവിനെ പരിചയപ്പെടുത്തിയത്. നേതാവ് എല്ലാ കാര്യങ്ങളിലും സഹായിക്കുമെന്നാണ് പരിചയപ്പെടുത്തുമ്പോള്‍ പറഞ്ഞത്.
പിന്നീട് നേതാവ് താമസിച്ച ഹോട്ടലില്‍ എത്തുകയും നേരില്‍ കാണുകയുമായരുന്നു. ഈ സമയം പീഡനം നേരിട്ടെന്നാണ് പരാതി. എന്നാല്‍ പരാതി പോലീസില്‍ നല്‍കിയില്ല.
പലവട്ടം പീഡിപ്പിച്ചെന്നാണ് പരാതി. പോലീസ് പരാതിയില്ലാത്തതിനാല്‍ എടുത്ത നടപടിയെന്തെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടില്ല. 2019 ഒക്ടോബര്‍ 19ന് പരാതി ചൂണ്ടിക്കാട്ടി എഐസിസിയെ സമീപിച്ചെന്നും സൂചനയുണ്ട്.
എന്തായാലും പരാതിക്കാരി ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്ത് കഴിയുകയാണ്. നേതാവ് ഇപ്പോഴും ജനപ്രതിനിധിയാണ്.