ഗുരുഗ്രാം ഗുരു ദ്രോണാചാര്യ ബാലഗോകുലം വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂ ഡൽഹി: ഗുരുഗ്രാമിലെ ഗുരു ദ്രോണാചാര്യ ബാലഗോകുലത്തിന്റെ രണ്ടാമത് വാർഷികാഘോഷവും കുടുംബ സംഗമവും ജൂലൈ 3 ഞായറാഴ്ച രാവിലെ പത്തു മണി മുതൽ ഗുരുഗ്രാം റെയിൽ വിഹാറിലെ സാമുദായിക ഭവനിൽ നടന്നു.

പ്രസിഡന്റ് പി ടി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലഗോകുലം ഡൽഹി - എൻസിആർ സംസ്ഥാന രക്ഷാധികാരി ബാബു പണിക്കർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗോകുല സമിതി അദ്ധ്യക്ഷ കുമാരി അഖില ആർ നായർ സ്വാഗതം ആശംസിച്ചു.

ബാലഗോകുലം സഹ രക്ഷാധികാരികളായ വരത്ര ശ്രീകുമാർ, കെവി രാമചന്ദ്രൻ, സംസ്ഥാന പൊതു കാര്യദർശി ഇന്ദു ശേഖർ, സംസ്ഥാന ഖജാൻജി സുരേഷ് പ്രഭാകർ, സംഘടന കാര്യദർശി ബിനോയ്‌ ശ്രീധരൻ തുടങ്ങിയ ബാലഗോകുലം സംസ്ഥാന ഭാരവാഹികൾ പ്രസംഗിച്ചു. രമാദേവി, ശ്രീനിവാസൻ തമ്പുരാൻ, ഗോകുല സമിതി കാര്യദർശി അക്ഷയ് അശോകൻ തുടങ്ങിയവരും സംസാരിച്ചു.

ചടങ്ങിൽ ബാലഗോകുലം ഡൽഹി എൻസിആർ സംഘടിപ്പിച്ച കൈയെഴുത്തു മാസിക അവതരണത്തിൽ ഒന്നാം സ്ഥാനം നേടിയ ദ്രോണാചാര്യ ബാലഗോകുലത്തിനു കേന്ദ്ര ഭാരവാഹികൾ ഉപഹാരം നൽകി.

തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. പങ്കെടുത്തവർക്കു സമ്മാനങ്ങളും കൂടാതെ എല്ലാ കുടുബത്തിനും ഭഗവത് ഗീതയും, കൃഷ്ണ കഥകളും വിതരണം ചെയ്‌തത്തോടെ പരിപാടികൾ സമാപിച്ചു.

Advertisment