കോണ്‍ഗ്രസ് നേരിടുന്നത് ചരിത്രത്തിലെ തന്നെ വലിയ പ്രതിസന്ധി; പക്ഷേ നേതാവ് ആരുമറിയാതെ യൂറോപ്യന്‍ ടൂറില്‍ ! ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി മാറിമോയെന്ന ആശങ്കയിലും രാഹുല്‍ ഗാന്ധി വിദേശത്ത്. കോണ്‍ഗ്രസ് നിര്‍ത്തിയ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ സാധ്യതയും മങ്ങലില്‍ നില്‍ക്കുമ്പോഴുള്ള രാഹുലിന്റെ യാത്ര വിശദീകരിക്കാതെ കോണ്‍ഗ്രസ് ! രാഹുലിന്റെ ഭാരത പര്യടനം ചര്‍ച്ച ചെയ്യുന്ന യോഗത്തിലും രാഹുലില്ല. എങ്ങനെ കോണ്‍ഗ്രസ് രക്ഷപെടും ?

New Update

publive-image

ഡല്‍ഹി: ഗോവയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കിയ പിന്തുണയില്‍ നിന്നും ഓരോ കക്ഷി പിന്‍മാറുന്ന സാഹചര്യത്തിലും വലിയ പ്രതിസന്ധി പ്രതിപക്ഷത്തെ രാഷ്ട്രീയ കക്ഷികള്‍ നേരിടുന്നതിനിടെ രാഹുല്‍ ഗാന്ധി വീണ്ടും വിദേശ യാത്രയില്‍. കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് അടക്കം ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായ യോഗത്തിനിടെയാണ് രാഹുലിന്റെ യൂറോപ്പ് യാത്ര.

Advertisment

യൂറോപ്പിലേക്കു സ്വകാര്യ സന്ദര്‍ശനമാണു രാഹുലിന്റേതെന്നും ഞായറാഴ്ച മടങ്ങിയെത്തിയേക്കും എന്നുമാണു വിവരം. യാത്രയെപ്പറ്റി കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ പോയേക്കുമെന്ന ചര്‍ച്ചകളും പ്രതിസന്ധിയും പാര്‍ട്ടിയെ വലിയ സമ്മര്‍ദ്ദത്തിലാക്കുമ്പോഴാണ് രാഹുലിന്റെ വിദേശയാത്ര. നേരത്തെ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ രാഹുല്‍ ഇറ്റലിയിലേക്ക് പോയിരുന്നു.

കോണ്‍ഗ്രസിന്റെ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള യോഗം വ്യാഴാഴ്ച ചേരാനിരിക്കുകയാണ്.
ഈ യോഗത്തില്‍ രാഹുല്‍ പങ്കെടുക്കില്ലെന്നാണ് വിവരം. ഇതിനു പുറമെ രാഹുലിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ഭാരത് ജോഡോ യാത്ര'യെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ട്.

ഒക്ടോബര്‍ രണ്ടിനു ഭാരത് യാത്ര ആരംഭിക്കാനാണു നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനുള്ള യോഗത്തില്‍ പോലും പങ്കെടുക്കാത്ത രാഹുലിന്റെ നടപടിയില്‍ കോണ്‍ഗ്രസില്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Advertisment