New Update
Advertisment
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ജൂലായ് 17 ഞായറാഴ്ച മുതൽ രാമയണ മാസം ആചരിക്കുന്നു. രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ദിവസവും രാമായണ പാരായണവും ഉണ്ടാവും.
രാവിലെ 5:30 -ന് നിർമ്മാല്യ ദർശനത്തോടെ നട തുറക്കും. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാമായണ മാസാചരണത്തിൻ്റെ ഭാഗമായി പ്രത്യേക പൂജകളും ഉണ്ടായിരിക്കും.
ദിവസവും രാവിലെ 8:30 മുതൽ 9:30 വരെ ഭക്തജനങ്ങൾക്ക് ക്ഷേത്ര സന്നിധിയിൽ രാമായണം പാരായണം ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.
പൂജകൾ ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 9811219540, 8800552070 എന്നീ നമ്പരുകളിൽ ബന്ധപെടാവുന്നതാണ്.