New Update
Advertisment
ന്യൂ ഡൽഹി: മലയാളം ടെലിവിഷൻ ചാനലുകളിലൂടെ പ്രശസ്തനായ മാസ്റ്റർ സൂര്യകിരണിനെ എറണാകുളം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.
വിവിധ ചാനലുകളിലൂടെ മലയാളികളുടെ മനം കവർന്ന ഈ കൊച്ചു താരം തൃപ്പൂണിത്തുറ സ്വദേശിയാണ്. ഡൽഹിയിലെ എറണാകുളം കൂട്ടായ്മ പ്രസിഡണ്ട് ടി കെ അനിൽ പൊന്നാടയണിയിച്ചു. തുടർന്ന് ഉപഹാരവും മെമെൻ്റോയും സമ്മാനിച്ചു. കൂട്ടായ്മയിലെ അംഗങ്ങളായ സന്ധ്യ അനിൽ, രതീഷ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.