ഡിഎംഎസിന്‍റെ വിശിഷ്ട സേവന പുരസ്‌കാരങ്ങളും സാമൂഹ്യ സേവന പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ന്യൂ ഡൽഹി:ഡൽഹി മലയാളി സംഘ (ഡിഎംഎസ്) ത്തിന്റെ ഓണാഘോഷങ്ങളോടനുബന്ധിച്ചുള്ള വിശിഷ്ട സേവന പുരസ്‌കാരങ്ങളും സാമൂഹ്യ സേവന പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു.

publive-image

പ്രമുഖ സാമൂഹിക പ്രവർത്തകനും ശ്രീനാരായണ കേന്ദ്ര വൈസ് പ്രസിഡന്റുമായ ജി ശിവശങ്കരൻ, സാമൂഹിക പ്രവർത്തകനും ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റുമായ സി കേശവൻകുട്ടി എന്നിവർ ഡിഎംഎസ്-ന്റെ വിശിഷ്ട സേവന പുരസ്‌കാരത്തിന് അർഹരായി.

publive-image

ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം (ബിപിഡി) കേരള ചെയർമാൻ ടികെ അനിൽ, ഡിഎംഎ ആശ്രം - ശ്രീനിവാസ്‌പുരി ഏരിയ സെക്രട്ടറിയും എസ്എൻഡിപി ആശ്രം ശാഖാ സെക്രട്ടറിയുമായ എംഎസ് ജയിൻ, മയൂർ വിഹാർ ഫേസ്-3 നിത്യചൈതന്യ കളരിയിലെ മുരുകൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി സെക്രട്ടറി പിഎൻ ഷാജി, ഭരത് നാട്യം നർത്തകിയും നൃത്താധ്യാപികയുമായ നിഷ പ്രദീഷ് എന്നിവർ സാമൂഹ്യ സേവന പുരസ്‌കാരത്തിനും അർഹരായി.

publive-image

മെഡിക്കൽ, ആരോഗ്യ രംഗത്തെ മികച്ച സേവനങ്ങൾക്കുള്ള സമൂഹ്യ സേവന പുരസ്‌കാരത്തിന് എൻ.ഐ.ടി.ആർ.ഡി. സീനിയർ നഴ്സിംഗ് ഓഫീസർ വത്സല മനോജ്, ശ്രീമതി ലൈലമ്മ പീറ്റർ, ആർ.എം.എൽ ഹോസ്‌പിറ്റൽ സീനിയർ നഴ്സിംഗ് ഓഫീസറും ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.കെ.ഡി) ഡൽഹി ചാപ്റ്റർ അഫ്നീദ് അഫ്‍മൽ, എന്നിവരും അർഹരായി.

publive-image

പുരസ്കാരങ്ങൾ 2022 സെപ്റ്റംബർ 8-ന് തിരുവോണ ദിനത്തിൽ ചിത്തരഞ്ജൻ പാർക്കിലെ ബിസി പാൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഡിഎംഎസ്-ന്റെ ഓണാഘോഷ പരിപാടികളിൽ സമ്മാനിക്കുമെന്ന് ഡിഎംഎസ് സെക്രട്ടറി വിഎസ് സുരേഷ് അറിയിച്ചു.

Advertisment