ഡിഎംഎ ജനക് പുരി ഏരിയയുടെ ഓണം പൊന്നോണം-2022 പരിപാടികൾ രമ്യ ഹരിദാസ് എംപി ഉൽഘാടനം ചെയ്യുന്നു. ഇടത് നിന്ന്: സുശീൽ കെസി, ഉല്ലാസ് ജോസഫ്, ടോണി കെജെ, രാജേഷ് ഋഷി, ജനക് പുരി എംഎൽഎ, വർഗീസ് പി മാമ്മൻ, കെ രഘുനാഥ്, സജി ബി, റെജിമോൻ കെഎൽ, ജെസി ഹരി തുടങ്ങിയവർ സമീപം
ന്യൂ ഡൽഹി:ഡിഎംഎ ജനക് പുരി ഏരിയയുടെ ഓണാഘോഷ പരിപാടിയായ ഓണം പൊന്നോണം ഒക്ടോബർ 2-ന് ജനക് പുരി സി-2എ ബ്ളോക്കിലെ അഗർവാൾ സഭാ ഹാളിൽ അരങ്ങേറി.
ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഏരിയാ ചെയർമാൻ വറുഗീസ് പി മാമൻ അധ്യക്ഷത വഹിച്ചു. ചടങ്ങുകളുടെ ഉത്ഘാടനം മുഖ്യാതിഥിയായി പങ്കെടുത്ത രമ്യ ഹരിദാസ് എംപി നിർവഹിച്ചു. ജനക് പുരി വിധാൻസഭ എംൽഎ രാജേഷ് ഋഷി വിശിഷ്ടാതിഥിയായിരുന്നു.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, ജനറൽ സെക്രട്ടറി കെ ജെ ടോണി, ഏരിയ സെക്രട്ടറി ഉല്ലാസ് ജോസഫ്, ഏരിയ ട്രെഷറർ റെജിമോൻ കെഎൽ, ജനറൽ കൺവീനർ സജി ബി, വനിതാ വിഭാഗം കൺവീനർ ജെസി ഹരി, മലയാളം മിഷൻ ഏരിയ കോർഡിനേറ്റർ സുശീൽ കെസി തുടങ്ങിയവർ പ്രസംഗിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു
2020-2021, 2021-22 അദ്ധ്യയന വർഷത്തിൽ 12-ൽ ഉന്നത വിജയം കൈവരിച്ച ടിവി ഭാഗ്യനാഥ് (സയൻസ്), സുമി സജി (ഹ്യൂമാനിറ്റീസ്), അനന്യ ജിജോ (കോമേഴ്‌സ്), ലിസ് മരിയ മാർട്ടിൻ (സയൻസ്), എന്നിവരെയും 10-ൽ ഉന്നത വിജയം കൈവരിച്ച തേജസ് സുരേഷ്, അദിന എം ജോൺസൻ എന്നിവരെയും അവാർഡുകൾ നൽകി ആദരിച്ചു.
തുടർന്ന് വിവാഹ ജീവിതത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളായ സിഎം ജോസഫ്, റോസമ്മ ജോസഫ് എന്നിവരെയും 75 വയസ് തികഞ്ഞ ഏരിയയിലെ സിഎം ജോസഫ്, റോസമ്മ ജോസഫ്, റോസി ജോസ്, ഒ ടി സിറിയക്, എം ടി ഫിലിപ്പ്, പാപ്പച്ചൻ എന്നീ മുതിർന്ന പൗരന്മാരെയും ചടങ്ങിൽ ആദരിച്ചു.