ന്യൂ ഡൽഹി:ഭക്ത മനസുകൾക്ക് പുണ്യം പകരാൻ ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല 2022 ഒക്ടോബർ 30 ഞായറാഴ്ച്ച മയൂർ വിഹാർ ഫേസ് 3-ലെ ശ്രീ ഇഷ്ടസിദ്ധി വിനായക മന്ദിറിൽ അരങ്ങേറും. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹിയുടെ ആഭിമുഖ്യത്തിലാണ് പൊങ്കാല അരങ്ങേറുക.
മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി അനീഷ് മേപ്പാടൻ തിരുമേനി പൊങ്കാലക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് വിളക്കു പൂജയും അന്നദാനവും ഉണ്ടാവും.
ഭക്തർക്ക് പ്രത്യേകമായി പൊങ്കാല സമർപ്പിക്കുവാൻ ഇത്തവണകൂടി സൗകര്യം ഉണ്ടാവില്ല. അതിനാൽ പൊങ്കാല സമർപ്പണം നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് പണ്ടാര അടുപ്പിലെ പൊങ്കാല കലത്തിൽ അരി സമർപ്പിക്കുവാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
2021-22 അധ്യയന വർഷത്തിൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12-ലെ നാലു വിദ്യാർത്ഥികൾക്ക് ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സ്‌ലൻസ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്കായി 9810477949, 9818697285, 9650699114 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.