ന്യൂസ് ബ്യൂറോ, ഡല്‍ഹി
 
                                                    Updated On
                                                
New Update
/sathyam/media/post_attachments/EBXzpA73LooADiSE4zHz.jpg)
ഡൽഹി: ചൈനീസ് വീസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി സിബിഐയെ അറിയിച്ചത്.
Advertisment
ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.
ഇതേ ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ കാർത്തി ചിദംബരത്തിന് മെയ് 30 വരെ പ്രത്യേക സിബിഐ കോടതി അറസ്റ്റിൽ നിന്നും പരിരക്ഷ നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us