സ്ത്രീ സുരക്ഷ: ഗുരുഗ്രാം ഗുരുദ്രോണാചാര്യ ബാലഗോകുലത്തിന്റെ ഭഗിനി ശിൽപ്പശാലയിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഗുരുഗ്രാം: ഗുരുദ്രോണാചാര്യ ബാലഗോകുലം സംഘടിപ്പിച്ച ഭഗിനി ശിൽപ്പശാലയിൽ സ്ത്രീ സുരക്ഷയെക്കുറിച്ച് ബോധവൽകരണ ക്ലാസ് നടത്തി. കേരളത്തിലെ പ്രഥമ വനിതാ ഐപിഎസും ഡിജിപി റാങ്കിൽ വിരമിച്ച പോലീസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ ഐ.പി.എസ്. മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം ഡൽഹി-എൻ.സി.ആർ. സംസ്ഥാന ഉപാദ്ധ്യക്ഷ സുനീത സതീശൻ അദ്ധ്യക്ഷത വഹിച്ച യോഗം പ്രശസ്‌ത സിനിമാ താരം പൊന്നമ്പിളി അരവിന്ദ് ശ്രീനിവാസ് ഉത്ഘാടനം ചെയ്‌തു.

ഗൂഗിൾ മീറ്റിലൂടെ അരങ്ങേറിയ പരിപാടിയിൽ പരിപാടിയിൽ സ്ത്രീകൾ നേരിടുന്ന സമകാലിക പ്രതിസന്ധികൾക്ക് പരിഹാര നിർദ്ദേശങ്ങളുമായി ഒരു മണിക്കൂർ നീണ്ട പ്രഭാഷണവും തുടർന്നു നടന്ന ചോദ്യോത്തര വേളയിലും ഇതര സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്തു നിന്നുമായി ധാരാളം സ്ത്രീ ജനങ്ങൾ പങ്കെടുത്തു.

ഭഗിനി പ്രമുഖ് ബിജി മനോജ്, സഹഭഗിനിപ്രമുഖ് തങ്കമണി കൃഷ്ണൻ, അദ്ധ്യക്ഷൻ പി.കെ.സുരേഷ്, പൊതുകാര്യദർശി എസ്. ഇന്ദുശേഖരൻ, ഭഗവദ്ഗീതാ വിശാരദ രമ പ്രവീൺ, സംസ്ഥാന ഭാരവാഹികളായ വരത്ര ശ്രീകുമാർ, ബിനോയ് ശ്രീധർ, ഹരികുമാർ, സുരേഷ് പ്രഭാകർ, ഗുരുഗ്രാം ബാലഗോകുലം അദ്ധ്യക്ഷൻ പി.ടി. രാധാകൃഷ്ണൻ, രക്ഷാധികാരി മുക്ത വാര്യർ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് വിവിധ കലാ പരിപാടികളും അരങ്ങേറി.

ഉപാദ്ധ്യക്ഷൻ സന്തോഷ് പിള്ള, മുഖ്യസംയോജകൻ മധു പള്ളിപ്പാട്, ഭഗിനി പ്രമുഖ് പ്രീത മധു, സഹഭഗിനിപ്രമുഖ് ധന്യ രാജേഷ്, സഹരക്ഷാധികാരികളായ സംഗീത സന്തോഷ്, പ്രീത സുജിത്ത്, കാര്യദർശി അജിത് നായർ, ബാലമിത്രം ശരത്, ഖജാൻജി സുജിത്, സഹകാര്യദർശി ഗിരീഷ്, സഹബാലമിത്രം രശ്മി ശരത്, മലയാളം മിഷൻ സംയോജകൻ ദിനു നായർ, അദ്ധ്യാപികമാരായ കാർത്തിക ദിനു, ധന്യ ഗിരീഷ്, നിമിഷ റിജേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment