ഡൽഹി നജഫ്‌ഗഡ് ക്ഷേത്രത്തിൽ തൃക്കാർത്തിക പൊങ്കാല ബുധനാഴ്ച്ച

author-image
nidheesh kumar
New Update

publive-image

ന്യൂ ഡൽഹി:നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ദിവസമായ ഡിസംബർ 7 ബുധനാഴ്ച്ച രാവിലെ 8:30-ന് കാർത്തിക പൊങ്കാല അരങ്ങേറും.

Advertisment

പ്രശസ്‌തമായ ചക്കുളത്തുകാവ് ക്ഷേത്രത്തിലെ തൃക്കാർത്തിക പൊങ്കാല ദിവസംതന്നെ ഡൽഹിയിലും പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുങ്ങുന്നുവെന്നത് പ്രത്യേകതയാണ്.

നിർമ്മാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദീപനാളത്താൽ പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ തൃക്കാർത്തിക പൊങ്കാലക്കു തുടക്കമാവും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും തൃക്കാർത്തികയോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പൊങ്കാലയും മറ്റു പൂജകളും ബുക്ക് ചെയ്യുവാനും മറ്റു അന്വേഷണങ്ങൾക്കും ക്ഷേത്ര മാനേജരുമായി 9289886490, 9811219540 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment